Tuesday, September 7, 2010

ധന്യമീ യാത്ര.....


  
മരണത്തെ നേരിണ്ടേടത്
ഒരുങ്ങി ഉണര്‍ന്ന 
മനസ്സോടെയാണ്....

ചോദ്യശരങ്ങള്‍ക്ക് മുന്നില്‍
ഒരു നനുത്ത പുഞ്ചിരി മാത്രം
ഒരുക്കി വയ്ക്കണം....

പിന്നെ,

പെയ്തു തോര്‍ന്ന പേമാരിയ്ക്കു ശേഷം
പുലര്‍ന്ന പകല്‍ വെളിച്ചം പോലെ 
തരളമായി അനുഭവപ്പെടുന്ന
നിശ്ശബ്ദതയിലേക്ക്.....

തന്നെയും തന്റേടത്തെയും വെളിവാക്കി
ശാന്തമായ് കൃതാര്‍ത്ഥമായ് കണ്‍ ചിമ്മി
നോവ് ഒരു കവിളിറക്കി.....

ഒച്ചയുണ്ടാകാതെ മെല്ലെ മെല്ലെ
നടന്നു പോകണം....




**********



2 comments:

INDIAN said...

മരണത്തെ നേരിടാന്‍ ഒരു തയ്യാറെടുപ്പും നടത്തേണ്ടതില്ല..!!
ഒരു പ്രാവശ്യം മാത്രം വരുന്ന വിരുന്നുകാരന് സ്വാഗത ഗീതം ആവ്ശ്യവുമില്ല..!!

Anonymous said...

enthe nalla vachanangalaane iva....

oru kavithakkum ithra manoohaaritha kaanilla...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...