Friday, September 10, 2010

പുഴയും ഞാനും.....




വെറുതെ ചിരിച്ചും 
പാടിയും നിലവിളിച്ചും
കാലത്തിന്‍ കൈവഴികളില്‍
ഏതോ തേടി തേടാതെയും 
എന്തോ നേടി നേടാതെയും
ഒഴുകുമീ പുഴയും ഞാനും
ഒരുപോലെ..

 തലോടി പായുമീ സൌഹൃദ 
കാറ്റില്‍  മന്ദഹാസത്തില്‍
കുഞ്ഞോളങ്ങള്‍ തീര്‍ത്തും
  തീരത്തു ചരിത്രം കോറിയിട്ടും

വിധി തന്‍ പാറക്കെട്ടില്‍ തട്ടി
തടഞ്ഞാലുമതുമൊരു ജയത്തിന്‍
ചവിട്ടു പടിയായ് കണ്ടും

 കൂര്‍ത്ത പരുക്കന്‍ വാക്കാല്‍
ദുഃഖ പെരുമഴ തന്‍ 
കുത്തൊഴുക്കിലകപ്പെട്ടാലും

മന്ദഹാസം പൊഴിച്ചും
സ്നേഹമര്‍മ്മരം ചൊരിഞ്ഞും
കളകളം പാടിയും...

ഒരു കുളിരായ് പിടച്ചിലായ്
ഒഴുകിയൊഴുകിയെന്നാലും
ഞാനുമീ  പുഴ പോല്‍
ഒടുവില്‍
ചെന്നെത്തുന്നതോ
സങ്കടപ്പെരുംകടലില്‍....



3 comments:

INDIAN said...

സാന്ത്വന കുഞ്ഞോളങ്ങളിൽ
കളകളം പാടിയും
മർമ്മരമുതിർത്തും......
saanthwanam uNtenkilum pinne sankada perumkatalil eththano..?

Mydhu said...

പുഴ പോൽ ഒഴുകുന്നു ഞാനും
കാലത്തിൻ കൈവഴികളിൽ...

Unknown said...

ഒരു കുളിരായ് പിടച്ചിലായ്
ഒഴുകിയൊഴുകിയെന്നാലും
ഞാനുമീ പുഴ പോല്‍
ഒടുവില്‍
ചെന്നെത്തുന്നതോ
സങ്കടപ്പെരുംകടലില്‍ ...

ഈ വരികള്‍ എനിക്കൊരു പാറ്റിഷ്ടപ്പെട്ടു.
ഈ കുട്ടിക്കവിതയും.എന്നും സങ്കടങ്ങളല്ലേ പറയൂ.
നന്നായിട്ടുണ്ട് ടീച്ചറേച്ചീ. അഭിനന്ദനങ്ങള്‍

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...