Wednesday, March 2, 2011

ഒരു നനുത്ത ഓർമ്മയ്ക്ക്...

 
ചിന്തകളെ  ഉണര്‍ത്തും
ചുടുനിണം എന്‍ സിരകളില്‍
തണുത്തു നിശ്ചലമാകുമ്പോള്‍...

ഇനിയും നിനക്കായ്  നല്‍കാതെ
ഞാന്‍ കരുതിയ പുഞ്ചിരി
ചുണ്ടില്‍ ഒളിപ്പിച്ച്..

കിനാക്കള്‍ ഹൃത്തില്‍
ചേര്‍ത്ത് വച്ച്..

ഓര്‍മ്മകളാം വളപ്പൊട്ടുകള്‍
ബാക്കി  വച്ച്..

ശാന്തമായി മിഴികള്‍ പൂട്ടി,
നനഞ്ഞ മണ്ണിന്‍ ഗന്ധവും
ശ്വസിച്ചു ഞാന്‍
നിദ്രയില്‍ ആഴ്ന്നിറങ്ങവേ..

നീ വരിക,

മൂടുക..എനിക്കായ്
നിന്‍ മൌനം നെയ്ത
ചുവന്ന പട്ട്....

നിറയ്ക്കുക ..എനിക്കായ്
കണ്‍കോണിലൊരു തുള്ളി
ഗംഗാജലം....
    
തരിക....എനിക്കായ്
കൈക്കുടന്ന നിറയെ
സ്നേഹപ്പൂക്കള്‍...

നടുക... എനിക്കായ്
മനസ്സിന്‍ കോണിലൊരു
കൃഷ്ണതുളസ്സി....


4 comments:

വര്‍ഷിണി* വിനോദിനി said...

നൊമ്പരപ്പൂക്കള്‍....വളരെ ഇഷ്ടായി ട്ടൊ.

ഫോണ്ട് കളര്‍ വായിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നൂ...

Anonymous said...

nice lines

raj said...

good നീ വരിക, .........

bkcvenu said...

നല്ല വരികള്‍.കുറെ ഓര്മ പൂക്കള്‍ പോലെ ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...