അന്ന്,
നീയെന്നെ അറിയാഞ്ഞതും
ഞാന്‍ നിന്നെ അറിയാഞ്ഞതും
അക്ഷരങ്ങളില്‍...
ഇന്ന്,
നീയെന്നെ അറിയുന്നതും
ഞാന്‍ നിന്നെ അറിയുന്നതും
സൌഹൃദങ്ങളില്....
നാളെ,
നിയെന്നെ അറിയാതിരിക്കുന്നതും
ഞാന്‍ നിന്നെ അറിയാതിരിക്കുന്നതും
ഓര്‍മ്മകളില്‍...
എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില്‍ നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല്‍ സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില്‍ എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
5 comments:
തോഴീ...അന്നും, ഇന്നും, നാളേം...നീ എന്‍ പ്രിയ സഖി..!
ഇന്ന്,
നീയെന്നെ അറിയുന്നതും
ഞാൻ നിന്നെ അറിയുന്നതും
സൌഹൃദങ്ങളിൽ....
ഞാന്‍ വര്‍ത്തമാനത്തെ വല്ലാതെ സ്നേഹിക്കുന്നു- അതുകൊണ്ട് തന്നെ ഈ വരികളും
നാളെ,
നിയെന്നെ അറിയാതിരിക്കുന്നതും
ഞാൻ നിന്നെ അറിയാതിരിക്കുന്നതും
ഓർമ്മകളിൽ...
ഇത്രയൊക്കെയേ പ്രതീക്ഷിക്കാന്‍ പാടുള്ളൂ .....
ആശംസകള്‍ ചേച്ചീ .....
പരസ്പരം മനസ്സിലാക്കുന്ന, അടുത്തറിയുന്ന ആത്മാര്‍ത്ഥ മിത്രം ഒരു ആശ്വാസം തന്നെയാണ്. സംശുദ്ധമായ ഗ്രാമീണ പ്രഭാതം പോലെ, കാട്ടരുവിയിലെ ഉറവ പോലെ, പൌര്ണോമി നിലാവ് പോലെ മനസ്സില്‍ കുളിര് കോരുന്ന അനുഭവമാണ് നല്ല സൌഹൃദം തരുന്നത്.......
Post a Comment