Monday, March 21, 2011

നിഴലിന്റെ പ്രണയം...



എന്റെ...
കിനാക്കളില്‍ 
ചിറകടിക്കുന്നത്
നിന്റെ നിനവുകളാണ്...


മനസ്സില്‍ 
മഴവില്ല് വരയുന്നത്
നിന്റെ വിരല്‍ത്തുമ്പുകളാണ്..

വേദനയില്‍
പെയ്തിറങ്ങുന്നത്
നിന്റെ  മൃദുമന്ത്രണമാണ്..

എന്നിട്ടും അറിയുന്നു
നീയും ഞാനും
 ഇരുളും പകലുമാണ്.

നാളെയുടെ
പുത്തന്‍ സ്വപ്നങ്ങളില്‍
കണ്‍ തുറക്കുന്നത്
 പകല്‍ വെളിച്ചം



ഇന്നിന്റെ
സന്ധ്യയില്‍ വിങ്ങലിച്ച്
ഉയിര്‍ കൊള്ളുന്നത്
വെറുമൊരു ഇരുള്‍


നീ, 
പുലരൊളിയായ് വരൂ
നിഴലായ് ഞാന്‍
 പിന്തുടരാം....

പൂങ്കാറ്റായി വരൂ
സുഗന്ധമായി ഞാന്‍
അലിഞ്ഞിടാം...
പുതുമഴയായി പൊഴിയൂ
മണ്ണിന്‍ ഗന്ധമായി ഞാനീ
ഭൂമിയില്‍ ചേര്‍ന്നീടാം....



*************

10 comments:

nanmandan said...

very good ,,,cngrtz.all d best.

sanathanan said...

പുതിയതായൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നു പറയേണ്ടി വന്നതില്‍ വിരോധം ഭാവിക്കരുത്

Unknown said...

ഈ കവിതയില്‍ ഞാന്‍ കാണുന്നത് പ്രണയം ആണ് . പരസ്പര പൂരകങ്ങളായ പകലും ഇരുട്ടും പോലെ ആണ് പ്രണയം എന്ന്
"അറിയുന്നു
നീയും ഞാനും
ഇരുളും പകലുമാണ്" എന്നാ വരികള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കീഴടങ്ങലിന്റെ രീതിയിലുള്ള പ്രണയത്തോട് എനിക്ക് യോജിപ്പില്ല .

എല്ലാ വിധ ഭാവുകങ്ങളും

Unknown said...

നിഴലായും സുഗന്ധമായും ആ പ്രണയത്തിൽ അലിഞ്ഞു ചേരുകയാ...അവിടെ കീഴടങ്ങുകയാ എന്ന് പറയല്ലേ ബാവ ഇക്കാ,,,.....

Tintu mon said...

gud

സൈനുദ്ധീന്‍ ഖുറൈഷി said...

നോവുകള്‍ പോലും സുഖമുള്ള അനുഭവമാക്കുന്ന മാസ്മരികത പ്രണയത്തിനുണ്ട്. എന്നാല്‍ ഉപബോധത്തിലുറങ്ങിക്കിടക്കുന്ന തൃഷ്ണയുടെ ഉണര്‍വ്വ് ദ്രുതഗതിയിലോ അല്ലെങ്കില്‍ ക്രമേണയോ പ്രണയത്തെ കൊല്ലുന്നു. ചിലര്‍ക്ക് പ്രണയത്തിന്‍റെ പുനര്‍ജ്ജനിയുമാണത്.

ഭാവുകങ്ങള്‍.

LasithaShabu said...

വിഷാദങ്ങളില്‍ നിന്ന് പ്രണയത്തിലേയ്ക്കെത്തിയെങ്കിലും അവിടെയും വേദന പൊടിയുന്നുണ്ടല്ലോ റ്റീച്ചൂസേ, നന്നായി, എന്നും നന്മകള്‍

Anonymous said...

ഈ കാത്തിരിപ്പ് നന്നായിട്ടുണ്ട്..
ഒരിയ്ക്കല്‍ നമ്മള്‍ കാത്തിരിയ്ക്കാതെ തന്നെ പടികടന്നെത്തും..
പുലരൊളിയായും, പൂങ്കാറ്റായും പുതുമഴയുമായൊക്കെ...
അന്നുനമ്മള്‍ പോകേണ്ടി വരിക തന്നെ ചെയ്യും..
നമുക്കിഷ്ടമില്ലെങ്കിലും..
നൊമ്പര പൂക്കള്‍ക്കെന്നും വിഷാദഗന്ധമാണുള്ളത്..
മുഖത്ത് പുഞ്ചിരിപ്പൂവിരിയട്ടെയെന്നും, മുല്ലപ്പൂമണമുള്ള പുഞ്ചിരി..

ആശംസകള്‍..
സ്നേഹത്തോടെ അനില്‍

bkcvenu said...

ഒരു പൈങ്കിളി കവിത പോലെ തോന്നുന്നു കേട്ട് മറന്ന വാക്കുകള്‍ തന്നെ ........

bkcvenu said...

ഇന്നിന്റെ
സന്ധ്യയില്‍ വിങ്ങലിച്ച്
ഉയിര്‍ കൊള്ളുന്നത്
വെറുമൊരു ഇരുള്‍..എന്താണ് ഇത് മാഷേ കുറച്ചു വാക്കുകള്‍

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...