Thursday, March 24, 2011

ഒരു പിൻ വിളി...........


കേള്‍പ്പൂ ചുറ്റും നിന്‍ സ്വരം..
 ഒരു വേള മാത്രം
കാണാന്‍ കൊതിപുണ്ട്
മിഴികള്‍ തിരയുമ്പോള്‍
മനം തേടുമ്പോള്‍ 
നീയെന്തേ തഞ്ചത്തില്‍
ദൂരെ ഒളിച്ചീടുന്നു..

തീരാത്ത വ്യഥകളതത്രെയോ
തഞ്ചത്തിലെത്തി നീയെന്‍
കാതില്‍ ഓതുന്നു.....

തെളിയുന്നു നിനവില്‍
നീയെന്നുമെന്നാലും
നോക്കിയാല്‍ കാണില്ല
നീയോ,തൊട്ടടുത്താണല്ലോ
ഞാനെന്നോതിടുന്നു.....

കണ്ടാല്‍, 

കറുത്തിട്ടോ വെളുത്തിട്ടോ 
മിഴികള്‍ ചുവന്നിട്ടോ
കാണാത്ത നിന്‍ 
രൂപമതെന്താവാം...

നേരമില്ലാ നേരത്തും
പാത്തും പതുങ്ങിയും
എത്തി നീയെന്നെ തൊട്ടു
വിളിച്ചിടുകെന്നാലും...

ഇല്ല, ഭയമില്ല തെല്ലും
നിന്‍ പദനിസ്വനം 
കാതോര്‍ത്തല്ലയോ 
ഞാനിരുന്നീടുന്നു....

കണ്ണൊന്നടച്ചാലും
കണ്ണൊന്നു മിഴിച്ചാലും
എന്നുള്ളില്‍ പിന്നെയും
  നിന്‍ നിനവ് ഉയിര്‍ക്കുന്നു

ജനിച്ചു നീ എന്നോടൊപ്പം
നടപ്പൂ നീ എന്നോടൊപ്പം
എന്നാലും ഇത്ര നാള്‍ 
കാണാത്ത ചങ്ങാതി
നീയെന്തിനിന്ന് മറഞ്ഞു
നിന്നീടുന്നു.....

കാണാചരടില്‍
മുറുകുമീ നാളുകള്‍
വേര്‍പെടുത്തുവാന്‍ വഴി
കാണാതെ ഉഴറി ഞാന്‍
പാതി വഴിയില്‍ സ്തബ്ദയായ്
നില്‍ക്കവേ.... 

നിന്‍ സ്വരം
  മാടി വിളിക്കുന്നുവോ 
നേരമായ് നീയെന്‍ കൂടെ വന്നാട്ടെ”






 

2 comments:

bkcvenu said...

മാഷേ നന്നായീ

THREEBOYLASH said...

kollam ketto

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...