ശിരോ ലിഖിതത്തിന്
താളുകള്‍ മെല്ലെ
മറിച്ചു നോക്കിടവേ
മറിച്ചു നോക്കിടവേ
കാണുന്നു ഞാന്‍...
മാറാപ്പുകളേതും കൂടാതെ
യാത്ര വന്നോരെന്നെ..
കാലത്തിന് രഥമുരുളവേ
വന്നതാണീ മാറാപ്പുകള്‍
എന്‍ ചുമലില്‍....
കനം പേറി കയറ്റം കയറുമൊരു
വൃഷഭം പോലെയിന്നെന്‍
യാത്ര തന് വേഗമോ
കുറയുന്നതീ മാറാപ്പിനാല്‍....
അകലമുണ്ടെനിക്കിനിയും
യാത്ര ചെയ്തീടാന്‍ നേരമോ
ഒട്ടധികമില്ലതാനും....
ഓര്‍ത്തു , ഞാനീ മാറാപ്പില്‍
ചികഞ്ഞു നോക്കിയതിന്
ഭാരം കുറച്ചീടാന്‍....
ഓന്നൊന്നായി എടുത്തു
നോക്കീടവേ, തരിച്ചു
ഞാന്‍ നിന്നു പോയ്..
ഇവയെന്‍
ഇവയെന്‍
മോഹങ്ങള്‍ ,സ്വപ്നങ്ങള്‍
കണ്ണീരുകള്‍, ആവലാതികള്‍!
കളയുവതെങ്ങനെ ഞാനിവയെ
എന്‍ ഭാരം കുറച്ചീടാന്‍....
ഓരോന്നും ഓര്‍മ്മകള്‍
ഉണര്ത്തിടവേ മെല്ലെ
കണ്ണീരാല്‍ കഴുകി തുടച്ചു
മാറാപ്പില്‍ വച്ചു വീണ്ടും...
സ്വന്തമായുള്ളൊരീ മാറാപ്പും
ചുമലില്‍ പേറി ഞാന്‍....
കാലത്തിന് യവനിക നീക്കി
ഇനിയും നടന്നീടാം
മെല്ലെ മെല്ലെ....
മെല്ലെ മെല്ലെ....
.
2 comments:
ഭാരം കളയുവാന്‍ കളഞ്ഞേക്കാം
മാറാപ്പിലെ കണ്ണീരുകളും ആവലാതികളും
തുടര്‍ യാത്രക്കിവ യോരിക്കലും
നല്കുകില്ല ഒരു ഉപകാരവും
ആശംസകള്‍
പഴകിയതും പോടിഞ്ഞതും ഒക്കെ കളയു കുറച്ചു ഭാരം കുറയട്ടെ മാഷേ
Post a Comment