ഘടികാരത്തോട് എനിക്ക് ദേഷ്യം തോന്നും പോലെ...
തങ്ങളില്‍ പിരിയാത്ത
സൂചിമുനകളാല്‍
സൂചിമുനകളാല്‍
കാലത്തിന് ശിരസ്സില്‍
നര പടര്‍ത്തി
നര പടര്‍ത്തി
ഒരാള്‍ക്കെന്നും മറ്റൊരാള്‍
നിഴലായ് , ചെറു സാന്ത്വനമായ്
നിഴലായ് , ചെറു സാന്ത്വനമായ്
നിശ്ശബ്ദമായി നടന്നു പോകണമീ
ജീവിതയാത്രയില്‍...
കലഹിച്ചും പിണങ്ങിയും
ഇത്തിരി ചിണുങ്ങിയും
ഒരു മാത്ര നിന്നിടാതെ
പിന്തിരിഞ്ഞൊന്നു നോക്കിടാതെ
നടന്നു പോകണം നീയും...
ഓതുന്നിവയെങ്കിലും
ഓതുന്നിവയെങ്കിലും
മറന്നു പോകാതെന്തെന്നെ
നുള്ളി നോവിച്ചിടാന്‍......
3 comments:
ടിക്ക് ടിക്ക് കാതുകളില്‍ ശബ്ദം മന്ത്രിക്കുംപോലും
അസുയഉണര്‍ത്തുന്ന നിന്നിലെ ഇണപിരിയാത്ത
താളാത്മകമാര്‍ന്ന ചുവടുവെപ്പുകള്‍ ആരോടും
പരിഭവമില്ലാതെ നിസ്വര്തമാര്‍ന്ന
സേവനം , ഉള്ളില്‍ ആത്മസമര്‍പ്പണ
മനോഭാവം ഏവര്ക്കുമാതൊരു മാതൃക
ഒരു നോക്ക് നിന്നെ നോക്കി അകലാത്തവരുണ്ടോ
നിത്യ നയിമിത്യമാം ജീവിത ചര്യയിലായി
നിന്നെ നോക്കി പരാതിപറയുന്നു എല്ലാവരും
തീരെ സമയമില്ല സമയമില്ലന്നു
നിന് മിടിപ്പ് എന്നുള്ളിലുമറിയുന്നു ഹൃത്തില്‍
നീ യുഗ യുഗങ്ങള്‍ കഴിയുകിലും നിന്റെ ഭാവരൂപങ്ങള്‍
മാറുകിലും നീ ഘടിക്കാരമായി സമയത്തെ കാത്തു കൊള്ളുന്നു
താങ്കളുടെ കവിത വായിക്കവേ അറിയാതെ ഞാനും എഴുതി പോയി നന്ദി ഇനിയും എഴുതു
i am posting my comment as a blog with your blogh link
http://grkaviyoor.blogspot.com/2011/07/blog-post_30.html അക്ഷിണമാര്‍ന്നത്
please and comment please
Post a Comment