വിളഭൂമിയിലൊരു സ്വര്‍ഗം
പണിതുയര്‍ത്തുവാന്‍
പളുങ്കുപോലുള്ളൊരു കിനാക്കളെ
മാറോട് ചേര്‍ത്ത് പുണര്‍ന്ന്
ജന്മമേകി നിറ വാത്സല്യം
പകര്‍ന്നൊരു മാതാപിതാക്കളെ
മനസ്സില്‍ കുടിയിരുത്തി
ഉള്ളില്‍ തികട്ടുമൊരു കനലിന്‍
കനം പുഞ്ചിരിയായി ചുണ്ടില്‍ നിറച്ച്
ഒരു യാത്ര....
തണല്‍ മരങ്ങള്‍
കാത്തു നില്‍ക്കാത്ത
സ്വേദകണങ്ങള്‍
സ്വാഗതമോതുന്ന
ഊഷരഭൂവിലേക്കൊരു യാത്ര...
വെറും മണല്‍പ്പരപ്പിലൂടെ ഒരു യാത്ര...
1 comment:
നിധികള്‍ എല്ലാം ദുരിത ഭൂമിയില്‍ ആണല്ലോ കുഴിച്ചിട്ടിരിക്കുന്നത്.
Post a Comment