Saturday, August 6, 2011

കുപ്പിവളകള്‍ കഥ പറയുമ്പോള്‍.....


ഇത്തിരി സ്നേഹ കരുതലില്‍
ശ്വസിക്കാന്‍ കൊതിച്ചും..... 
തമ്മില്‍ത്തമ്മില്‍ കാണും
മാത്രയില്‍ ഇണക്കത്തില്‍
പൊട്ടിച്ചിരിച്ചും....
നിനയാത്തൊരു പ്രഹരത്തില്‍
ആയുസ്സുടഞ്ഞും.....
ചിതറി വീഴുമീ കുപ്പിവളകളും 
ന്റെ സ്വപ്നങ്ങളും ഒരു പോലെ.....



8 comments:

ഓര്‍മ്മകള്‍ said...

"തോരാത്ത കണ്ണുനീർത്തുള്ളിയിലുമുണ്ട്, വീണുടയാനൊരു സ്വപ്നം"

ഞാനിതിലെ ആദ്യായിട്ടാ.....,
ടീച്ചറേ....,
കവിത വളരെ മനോഹരം.....

ആശംസകൾ...

ഗോപകുമാര്‍.പി.ബി ! said...

നിനയാത്തൊരു പ്രഹരത്തില്‍ തകര്‍ന്നടിഞ്ഞ കുപ്പിവളകള്‍,
തിരിച്ചറിവിന്റെ ഒരുനിമിഷം കൊണ്ടു തകരുന്ന സ്വപ്നം,
ഉണര്‍വ്വിന്റെ അടുത്ത നിമിഷം തകരുന്ന കിനാക്കള്‍ !
തകരുന്നത് വരെ എല്ലാം മനോഹരം!!
വളരെനന്നായെന്നേപറയാനുള്ളൂ !

Anonymous said...

ജീവിതത്തെ കുറിച്ച് ചെറിയവരികളില്‍ വളരെ അര്‍ത്ഥവത്തായി പറഞ്ഞിരിയ്ക്കുന്നു.. മനോഹരമായ വരികള്‍ ടീച്ചൂസെ.. ഒരിയ്ക്കലും പൊട്ടിയ്ക്കാതെ സൂക്ഷിച്ചിട്ടാലും ചിലകുപ്പിവളകള്‍ പൊട്ടിത്തകരുക തന്നെ ചെയ്യും.. ആശംസകള്‍..

സ്നേഹത്തോടെ
അനില്‍

Google search said...

വളരെ മനോഹരം.....

ആശംസകൾ...

വര്‍ഷിണി* വിനോദിനി said...

കുഞ്ഞു വരികളില്‍ എത്ര കുപ്പിവളകളാ കിലുങ്ങുന്നത്...മനോഹര വരികള്‍,
പൊട്ടി ചിതറുന്ന കുപ്പിവളകള്ക്കും പൊട്ടി ചിതറാത്ത സ്വപ്നങ്ങള്‍ക്കും മാത്രം പ്രാര്‍ത്ഥന...ഇഷ്ടായി ട്ടൊ..!

Unknown said...

കുഞ്ഞു വരികളില്‍ വലിയ ഒരു സത്യം
എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഈ വരികള്‍

മുന്നൂസ് വിസ്മയലോകത്ത് said...

സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ മരണത്തിനേ കഴിയൂ... എന്നാല്‍ മരണത്തെ സ്വപ്നം കാണുന്നവന് എന്ത് തകര്‍ച്ചയാണ് ഉണ്ടാവുക..?


വരികളില്‍ എപ്പോഴും കാണുന്ന മനോഹാരിത തന്നെയാണ് ടീച്ചറുടെ ഈ കവിതയുടെയും പ്രത്യേകത..!!

അഭിനന്ദനങ്ങള്‍..!!

ഭാനു കളരിക്കല്‍ said...

കുപ്പി വളകളും സ്വപ്നങ്ങളും ഒരു പോലെ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...