Sunday, October 30, 2011

ഋതുഭേദങ്ങള്‍ കൈകോര്‍ക്കുമ്പോള്‍........



നീലാകാശവും താരകങ്ങളും
ഒരു വിളിപ്പാടകലെ
കൈനീട്ടുകയാണ്...
തുള വീണ ഹൃദയധമനിയെ
മുരളികയാക്കി
ഋതുക്കള്‍ പാടി
തുടങ്ങുകയായി...

മുഖത്ത് തേച്ച ചായങ്ങളും
പുഞ്ചിരിയുടെ പടച്ചട്ടയും 
അഴിച്ചു വയ്ക്കാന്‍ നേരമായി....

വിധി വിതറിയ മുള്ളാണിയില്‍
ചവിട്ടി നിന്ന്
ശ്വാസത്തിന്റെ
അവതാളത്തിനൊത്ത്
ആടി തിമിര്‍ക്കണം


ഓര്‍മ്മകളും സ്വപ്നങ്ങളും
കെട്ടടങ്ങുന്ന ധൂമത്തിലൂടെ
നിഴലനക്കങ്ങള്‍ ഇല്ലാതെ

തുലാമഴയില്‍ ഈറനണിഞ്ഞ്
മേഘഗര്‍ജ്ജനവും മിന്നല്‍പ്പിണരും
സാക്ഷിയാക്കിയിനി
അരങ്ങൊഴിയണം....

14 comments:

കൊച്ചുമുതലാളി said...

മറ്റൊരു ഋതുഭേദത്തിനായി കാത്തിരിയ്ക്കുകയാണോ ടീച്ചൂസെ..?
കാലത്തിന്റെ സഹവര്‍ത്തിത്വത്തോട് കൂടി തൊട്ടുരുമ്മി പ്രയാണം ചെയ്യുമ്പോഴല്ലേ ജീവീതം പൂര്‍ണ്ണമാകൂ. ഒരുനാള്‍ എല്ലാം മതിയാക്കി എല്ലാവരും യാത്ര പറയേണ്ടി വരിക തന്നെ ചെയ്യും, അതും കാലത്തിനു തന്നെ വിട്ടുകൊടുക്കു.. കാലത്തിന്റെ കൈക്കരുത്തിലേയ്ക്ക് അധിനിവേശം നടത്താന്‍ നമ്മള്‍ അശക്തര്‍.. എല്ലാം കാ‍ലത്തിന് തന്നെ വിട്ട് കൊടുക്കൂ.. ഋതുക്കളെ തൊട്ടുരുമ്മി നമുക്കിനിയും യാത്ര തുടരാം..

ഒരു ഓഫ് ടോപ്പിക്ക്.. ഈ നീലനിറത്തില്‍ വെളുത്ത അക്ഷരങ്ങളെ കാണാന്‍ നല്ല ചന്തം.

Minu Prem said...

കാലത്തിന്റെ തോളുരുമ്മി ഒരു പ്രയാണം...അതു തന്നെയാ അനിത്സേ ഞാനും പറഞ്ഞു പോയത്,,,

അഭിപ്രായത്തിനു അനിത്സിനു നന്ദിട്ടാ....

മധു said...

ആരും എപ്പോഴും ഒഴിഞ്ഞു കൊടുക്കേണ്ട ഒരു വേദി തന്നെ ജീവിതം...പാടുക , മനോഹരമായി , മനോഹരം അകക്കുക കുമിളകലെപോലുള്ള നിമിഷങ്ങള്‍ ..

നല്ല കവിത... ബ്ലോഗും മനോഹരം

ഗോപകുമാര്‍.പി.ബി ! said...

അരങ്ങൊഴിയാന്‌ സമയമാവട്ടെ പറയാം, ധൃതി കൂട്ടേണ്ട, ഇത്രവലിയ ഒരുക്കവും!
കവിത നന്നായ്ട്ടുണ്ട്.

മുഖത്ത് തേച്ച ചായങ്ങളും
പുഞ്ചിരിയുടെ പടച്ചട്ടയും
അഴിച്ചു വയ്ക്കാന്‍ നേരമായി....
പുഞ്ചിരി പ്രതിരോധോപാധിയാക്കിയതും
നിഴലനക്കം പോലുമില്ലാതെ ഓര്മ്മകള്‌ കെട്ടടങ്ങിയ ധൂമത്തിലൂടെയുള്ള യാത്രയും നല്ല ഭാവന !

INDIAN said...

പുഞ്ചിരിയാണ് പടച്ചട്ടയെങ്കില്‍ അരങ്ങൊഴിയുക എളുപ്പമല്ല...!

raj said...

മനോഹരമായി ...........

shahjahan said...

നല്ല കവിത..എനിക്ക് വെറുതെ സങ്കടമായി..ആശംസകള്‍.

Anonymous said...

ഋതു ഭേദങ്ങള്‍... സാക്ഷികള്‍ ..
കളി മതിയാക്കിയെ പറ്റൂ..
സമയം അനുവദിക്കുന്നില്ല പോലും...

MOIDEEN ANGADIMUGAR said...

ഓര്‍മ്മകളും സ്വപ്നങ്ങളും
കെട്ടടങ്ങുന്ന ധൂമത്തിലൂടെ
നിഴലനക്കങ്ങള്‍ ഇല്ലാതെ..
:)

ഷാജു അത്താണിക്കല്‍ said...

വഴിമാറണം തീര്‍ച്ച
ആശംസകള്‍

Anonymous said...

ഹേയ്...!
എഴുതിക്കൊണ്ടിരിക്കൂ.. ഇപ്പോളെങ്ങോട്ടും പോകേണ്ടാ..

Admin said...

നന്നായിട്ടുണ്ട്. ആശംസകള്‍

M. Ashraf said...

അരങ്ങൊഴിയാതെ വഴിയില്ല. നല്ല വരികള്‍ക്ക് ഒത്തിരി അഭിനന്ദനങ്ങള്‍

ആഷിക്ക് തിരൂര്‍ said...

വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... ഒത്തിരി ഇഷ്ട്ടമായിട്ടോ .... വീണ്ടും വരാം .... സസ്നേഹം

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...