Thursday, September 22, 2011

മൌനത്തിനു നീ കാവലാളാകണം..


വെയില്‍ മങ്ങിയുണരും പോലെ
മിന്നി മായുന്ന സ്മിതം
കണ്ണീര്‍ വര്‍ഷം പോലെ
പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍
മഴവില്ലു പോലെ മായുന്ന സൌഹൃദങ്ങള്‍
കണ്‍കളില്‍ ഉറഞ്ഞു കൂടുന്ന കാര്‍മേഘങ്ങള്‍... 


മനസ്സിന്റെ ഇമകളില്‍ 
 കൂട്ടി മുട്ടുന്ന നഷ്ടതുലാസുകള്‍
ഉച്ചിയില്‍ മരിച്ചു വീഴുന്ന സൂര്യന്‍
മസ്തിഷ്കത്തില്‍ ഉറഞ്ഞു കൂടുന്ന നിസ്സംഗത
  
ഈ മൌനം ഭേദിക്കാന്‍ 
ഉറങ്ങുന്ന എനിക്ക് നീ കാവലാളാകണം.
ഇനി ഞാന്‍ ഉറങ്ങട്ടെ,
നീ ഉണര്‍ന്നിരിക്കുമ്പോള്‍!!!

13 comments:

മധു said...

മസ്തിഷ്കത്തില്‍ ഉറഞ്ഞു കൂടുന്ന
നിസംഗതയുടെ മൌനം ഭേദിക്കാന്‍...

nanmandan said...

നിന്നെയുറക്കി ഞങ്ങള്‍ ഇവിടെ കാവലിരിക്കില്ല..നീ കൂടി ഉറങ്ങാതെ ഞങ്ങളോടൊപ്പം..നിന്റെ വളര്‍ത്തുമീനുകള്‍ക്ക് ഒരു ക്ളിക്കിനാല്‍ ഇത്തിരി ആഹാരം നല്‍കി..നമുക്ക് സായം സന്ധ്യയോടു കിന്നാരം ചൊല്ലാം. മഴ തോര്‍ന്നു ഈ താഴ്വാരത്തു പുള്ളിവെയില്‍ നിറയും നേരം വെയില്‍ കായാനെത്തുന്ന സൂചിമുഖിക്കിളിയോടു ഇണയെവിടെ എന്ന് തിരക്കാം..

ഇലഞ്ഞിപൂക്കള്‍ said...

ഇനിഞാനുറങ്ങട്ടെ..

ഗോപകുമാര്‍.പി.ബി ! said...

സ്തിഷ്കത്തില്‍ ഉറഞ്ഞു കൂടുന്ന
നിസംഗതയുടെ മൌനം ഭേദിക്കാന്‍
ഉറങ്ങുന്ന എനിക്ക് നീ കാവലാളാകണം

ഇനി ഞാന്‍ ഉറങ്ങട്ടെ
നീ ഉണര്‍ന്നിരിക്കുമ്പോള്‍....
-----------------
നീയുറങ്ങുന്നതിന്‍ മുന്‍പ് നിന്നെയോര്‍ത്തുമയങ്ങി ഞാന്‍
നീമരിക്കുന്നതിന്‍ മുന്‍പ് നിനക്കായി മരിച്ചു ഞാന്‍.
-------------
ആധുനിക കാലത്ത് ഒരാളുടെ ഉറക്കത്തിന് കാവലാളാകാന്‍ ആരെയാണ് പ്രതീക്ഷിക്കാനാവുക.? നിസംഗതയുടെ മൌനവുമായി കഴിയുന്നൊരാള്‍ പ്രതീക്ഷിക്കുന്നത് ഒരു വ്യക്തിയെ ആവില്ലെന്നു വേണം കരുതാന്‍ , നഷ്ടങ്ങളിലും ഇല്ലായ്മകളിലും കൂടെയുണ്ടാവുമെന്ന് കരുതുന്നത് അങ്ങനെയുണ്ടായിരുന്നെങ്കിലെന്ന് എല്ലാവരും ആഗ്രഹിച്ചുപോകുന്ന ഒരാളാണ്.

അനീഷ്‌ പുതുവലില്‍ said...

ചിന്തകളും വരികളും നന്നായ് ..

"മഴവില്ലുപോലെ മറയുന്ന സൌഹൃദങ്ങള്‍"

ഇവിടെ മറയുന്ന എന്നതിന് പകരം മായുന്ന എന്ന വാക് കൂടുതല്‍ യോജിക്കും എന്ന് തോന്നി

പദസ്വനം said...

പേടിയാണല്ലേ ....!!

നന്നായിട്ടുണ്ട് ട്ടോ.. ഇനിയും എഴുതുക... ഭാവുകങ്ങള്‍...

raj said...

ഇനി നീ ഉണര്‍ന്നുരിക്കണം
നന്നായി

മിനുപ്രേം said...
This comment has been removed by the author.
മിനുപ്രേം said...

സൌഹൃദങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി...

അനീഷ് പുതുവല്‍ ചൂണ്ടിക്കാണിച്ച മാറ്റം ഇഷ്ടായി..
അങ്ങനെ ഒരു മാറ്റം നിര്‍ദ്ദേശിച്ചതിനു നന്ദി...

കൊച്ചുമുതലാളി said...

ഇന്നത്തെ സൌഹൃദം വെറും അക്ഷരങ്ങളിലൂടെയുള്ളതാണ്.. വാക്കുകളുടെ കരവിരുതിനനുസരിച്ച് നമുക്ക് എങ്ങോട്ട് വേണമെങ്കിലും ട്വിസ്റ്റ് ചെയ്യിപ്പിയ്ക്കാം.. സപ്തവര്‍ണ്ണങ്ങളെകൊണ്ട് മോഹിപ്പിച്ച് ഒടുവില്‍ മാഞ്ഞില്ലാതാകുന്നു മഴവില്ല് പോലുള്ള സൌഹൃദങ്ങള്‍.. സമ്മര്‍ ലവ്.. കവിത ഇഷ്ടമായി ടീച്ചൂസെ..

ഓർമ്മകൾ said...

Nannayirikunnu....Nannayirikunnu....

യാത്രക്കാരന്‍ said...

മുമ്പെപ്പോഴോ വായിച്ച ഒരു കവിത ഓര്‍മ്മ വന്നു ...
ആരാണ് എഴുതിയത് എന്നോര്‍മ്മയില്ലാ..

"എല്ലാം മറന്നുറങ്ങിയ യാമങ്ങള്‍
എന്നേ അവസാനിച്ചു ..
ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക്
മറ്റയാള്‍ കണ്ണിമ ചിമ്മാതെ കാവല്‍ നിന്നീടണം ..
ഇനി നീ ഉറങ്ങുക ..
ഞാന്‍ ഉണര്‍ന്നിരിക്കാം .."

ഗുരുവായൂരപ്പന്‍ കോളേജ് മാഗസിന്‍ ഉണ്ടായിരുന്നു " ഇതിനര്‍ത്ഥം
നിഴലുകളെന്നാണ് " അതിലെ ഒരു ലേഖനത്തില്‍
ഇത് എഴുതിയിട്ടുണ്ടായിരുന്നു ...
അവിടെ നിന്നാണെന്നു തോന്നുന്നു മനസ്സില്‍ പതിഞ്ഞത് ..
വായിച്ചവയില്‍ ഏറ്റവും നല്ല മാഗസിന്‍ ആയിരുന്നു അത് ...
ആ വര്‍ഷത്തെ അവാര്‍ഡ്‌ ഉം അതിനായിരുന്നു എന്നാണു ഓര്‍മ്മ ..

ഇമകളില്‍ കൂട്ടി മുട്ടുന്ന നഷ്ടതുലാസുകള്‍
പ്രയോഗം ഗംഭീരം .. കവിതയും മനോഹരം.. ആശംസകള്‍ ..

INDIAN said...

ഇനി ഞാന്‍ ഉറങ്ങട്ടെ
നീ ഉണര്‍ന്നിരിക്കുമ്പോള്‍....
അതൊന്നും പറ്റില്ല എനിക്കും ഉറക്കം വരുന്നു...!

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...