Friday, September 9, 2011

ജന്മാന്തരങ്ങളിലേക്ക്.........


വിതുമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍
തണലേകാനാകാത്ത വഴിമരങ്ങള്‍.
നിഴലേകാന്‍ മടിക്കുന്ന സൂര്യന്‍
പാതയില്‍ നിദ്രയിലാണ്ട മണ്‍ത്തരികള്‍
അവയെ ഉണര്‍ത്താതെ, ഒച്ചയുണ്ടാകാതെ
വിധിയുടെ കാര്‍മേഘങ്ങളെ വകഞ്ഞു മാറ്റി
തണല്‍ മരച്ചുവട്ടില്‍ ചുവടുറപ്പിക്കാതെ
നിഴലിന്റെ കാലൊച്ച  കാതോര്‍ക്കാതെ
അകലെ കാണും വെളിച്ചത്തിലേക്ക്....



12 comments:

  1. ഒരു വെളിച്ചത്തിലേയ്ക്കു വിലയം പ്രാപിക്കാനുള്ള ഈ മനസിനെ കൂടെ നിറുത്തുക.നിരാശപെടില്ല...നന്മകള്‍ നേരുന്നു..

    ReplyDelete
  2. അകലേ കാണുന്ന വെളിച്ചവും ഒരു പക്ഷേ മരീചിക ആണെങ്കില്‍.??

    ReplyDelete
  3. അകലെ കാനുന്നാ ആ വെളിച്ചം നിങ്ങളുടെ ജീവിതസാക്ഷാല്കാരമാവട്ടെ.. നന്മാകല്മാത്രം നേരുന്നു.

    ReplyDelete
  4. Teacher... സന്തോഷമായിരിക്കൂ... എപ്പോഴും. We are so concerned.

    ReplyDelete
  5. അകലെ വെളിച്ചമുണ്ട് !

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. വെളിച്ചത്തിലേക്ക് ! അതായത് പച്ചയായ ജീവിതത്തിലേക്ക് !നല്ല ചിന്തകളിലേക്ക് !
    നന്മയിലേക്ക് !

    എല്ലാ വിധ ആശംസകളും !!!

    ReplyDelete
  8. വെളിച്ചത്തിലേക്ക് എല്ലാ വിധ ആശംസകളും !

    ReplyDelete
  9. വെളിച്ചത്തിനെ ലക്ഷ്യമാക്കിയുള്ള യാത്ര .നൊമ്പരങ്ങള്‍ ഉപേക്ഷിച്ചു തളര്‍ച്ച അവഗണിച്ചു

    സത്യത്തിലേക്കും നന്മയിലേയ്ക്കും......നന്നായിട്ടുണ്ട്

    ReplyDelete
  10. പ്രതീക്ഷകളെന്നും മനസ്സിന്‍റെ വെട്ടമാവട്ടെ..

    ReplyDelete
  11. ചങ്ങാതിമാരേ,നിങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകള്‍ക്കും അഭിപ്രായങ്ങളും ഹൃദയം നിറഞ്ഞ നന്ദി....

    ReplyDelete