Wednesday, January 18, 2012

നിശ്വാസങ്ങളില്‍ തലചായ്ക്കുമ്പോള്‍......

തെക്കേ ദിക്കിലൊഴിഞ്ഞ കോണിലായി
പടര്‍ന്നു പന്തലിച്ചൊരു മാവിന്‍ ചില്ലമേല്‍
അരുമയായ് ആഹ്ലാദചിത്തയായ്
ഉല്ലാസമോടെ കഴിഞ്ഞതാണു  ഞാന്‍...

ഋതുക്കള്‍ തന്‍ ചക്രമുരുണ്ടു പോകേ ,
ചുവന്നു തുടുത്തു മധുരം കിനിഞ്ഞു
തുടുത്തൊരെന്‍ മേനിയില്‍ മിഴിയുടക്കി
വിരുന്നെത്തിയൊരു കാക്കച്ചി..

ഭയന്നു വിറച്ചു ഞാന്‍ മിഴികള്‍ പൂട്ടവേ ,
കൂര്‍ത്ത കൊക്കുകളാലെന്‍ മേനിയെ 
കൊത്തി നുറുക്കി രസിക്കുന്നുവോ...

വേദന കാര്‍ന്നു പിടഞ്ഞൊരു മാത്രയില്‍
ഒരു പിടച്ചിലിന്‍ ഞരക്കത്തില്‍
കിഴക്കന്‍ തൊടിയിലെ കരിയിലക്കാട്ടിന്‍
പട്ടു മെത്തയില്‍ വീണു പോയീ ഞാന്‍..

കേണു വിളിച്ചു ആര്‍ദ്രമായ്
മണ്ണില്‍  മുഖം ചേര്‍ത്ത്
ഭൂമിതന്‍ സ്പന്ദനം കാതോര്‍ത്ത്

മിഴി പൂട്ടി കിടന്നന്നു മയങ്ങവേ,

ആ വഴി യാത്ര വന്നോരു
നീര്‍കുടമേന്തും മഴമേഘതരുണികള്‍
നേര്‍ത്ത മഴനൂലിന്‍ തൂവലാലെന്‍

കണ്‍പീലിയില്‍ മെല്ലെ തഴുകിയുണര്‍ത്തവേ ,

ഞെട്ടിയുണര്‍ന്നു ഞാന്‍ പരതുമ്പോള്‍
സൂര്യാംശു രാഗകതിരാലെന്‍
മെയ്യില്‍ ഹാരമണിയിച്ചു.....

കോരിത്തരിച്ചു  ഞാന്‍ വിസ്മയത്തിലാഴ്കവേ,
മെല്ലെയെന്‍ പാദങ്ങളാ മണ്ണില്‍ ചൂഴ്ന്നു പോയീ,
മെയ്യില്‍ തളിരില ചാര്‍ത്തുകള്‍ മൊട്ടിട്ടു
തണല്‍ വീശി ഞാനും കണ്‍പാര്‍ത്തു നില്‍ക്കേ,
മന്ദാനിലന്‍ വന്നെന്നെ തൊട്ടുരുമിയുമ്മവച്ചു...

ദിനരാത്രങ്ങളങ്ങനെ പിന്നില്‍ മറയവേ,
മൊട്ടിട്ടെന്നിലും കായ്കനികള്‍
മൂത്തു പഴുത്തൊരാ മാങ്കനികള്‍ 
മാടി വിളിച്ചിടുമ്പോള്‍ വിരുന്നെത്തുന്നിതാ

കാക്കച്ചിയും കിളികളും
അണ്ണാറക്കണ്ണനും കോകില ജാലവും...

ചാഞ്ഞ ചില്ലമേലിരുന്നൊരു കുയിലമ്മ 
തന്‍ പാട്ടിനെതിര്‍ പാട്ട് കാതോര്‍ത്ത്
ഉച്ചത്തില്‍ കൂകി വിളിയ്ക്കുമ്പോള്‍
മേലാകെ കോരിത്തരിച്ചിടുന്നു..

ആ കൊമ്പില്‍ ഈ കൊമ്പില്‍
അണ്ണാറക്കണ്ണന്മാര്‍ ഓടിയും ചാടിയും
കണ്ണാരം പൊത്തിക്കളിച്ചിടുമ്പോള്‍
മേലാകെ ഇക്കിളിയായിടുന്നു ..

ഊഞ്ഞാലായത്തില്‍ പാറി പറക്കും
കിളികള്‍ കലപില നാദം മുഴക്കുമ്പോള്‍
പാട്ടുകള്‍ പാടി രസിച്ചിടുമ്പോള്‍
നൃത്തമാടുമീ ഞാനും....

മൂവന്തി നേരം വിരുന്നെത്തും
മിന്നാമിന്നികളെന്നെ
മുത്തമിട്ടു പാറി പറന്നിടുമ്പോള്‍
മേലാകെ കുളിര്‍കോരി നിന്നിടുന്നു...

ആഹ്ലാദാരവ തേരിലീ വിധം നീങ്ങവേ ,
വന്നൂ നാലഞ്ചാളുകള്‍ എന്നരികില്‍
വലം വച്ചവരോരോന്നു പുലമ്പിടുമ്പോള്‍
പകച്ചു സ്തബ്ധയായി നിന്നു പോയ് ...

ആപത്തടുത്തെന്നറിഞ്ഞു വിറപൂണ്ട്
നിശ്ശബ്ദയായ് തേങ്ങി കരഞ്ഞു നിന്നീടവേ
കേട്ടു ഞാന്‍ ദിക്കുകള്‍ പൊട്ടുമാറുച്ചത്തില്‍
മഴു തന്‍ കര്‍ണ്ണ കഠോരമാം ആരവം...

തൊട്ടടുത്തു നിന്നോരു സഖി തന്‍
ശാഖകള്‍ വെട്ടേറ്റു നുറുങ്ങി വീഴുന്നിതാ..

ഇളം കാറ്റേകി സാന്ത്വനിപ്പിക്കാ‍നാവാതെ
ഒരു തുള്ളി അന്ത്യതീര്‍ത്ഥം നല്‍കുവാനാകാതെ
മൂകയായി വിതുമ്പി നിന്നു പോയി ഞാനും...

ഇത്തിരി കനിവിനായി നിശ്ശബ്ദയായി കേഴവേ,
വരും ദിനമോര്‍ത്ത്
കണ്ണീര്‍ വാര്‍ക്കവേ,
 
അറിയുന്നു ഞാനും ,
നാളെയാ മാനുഷ്യര്‍ ദുരയാല്‍

തച്ചുടയ്ക്കുമീ മഴു തന്‍ മൂര്‍ച്ചയില്‍ 

നിപതിച്ചു പോകുമീ
തണല്‍ വീശി നിന്ന ഞാനും.....

21 comments:

 1. മരങ്ങളുടെ നിശ്ശബ്ദ രോദനം കേട്ടതിന് നന്ദി !

  ReplyDelete
 2. ആശംസകള്‍ ടീച്ചൂസേ..

  ReplyDelete
 3. കൊള്ളാം ട്ടാ....

  ReplyDelete
 4. ദിനരാത്രങ്ങളങ്ങനെ ഓടി മറിഞ്ഞീടവേ,
  മൊട്ടിട്ടെന്നിലും കായ്കനികള്‍..
  മൂത്തു പഴുത്തൊരാ മാങ്കനികള്‍ കണ്ടിട്ടോ
  വിരുന്നെത്തിയല്ലോ കാക്കച്ചിയും കിളികളും
  അണ്ണാറക്കണ്ണനും കോകില ജാലവും...


  വിരുന്നെത്തിയൊരു കുയിലമ്മ
  പാട്ടിനെതിര്‍ പാട്ട് കാതോര്‍ത്ത്
  കൂകി വിളിക്കുമ്പോള്‍
  മേലാകെ കോരിത്തരിച്ചിടുന്നു...


  ആ കൊമ്പില്‍ ഈ കൊമ്പില്‍
  അണ്ണാറക്കണ്ണന്മാര്‍ ഓടിയും ചാടിയും
  കണ്ണാരം പൊത്തിക്കളിച്ചിടുമ്പോള്‍
  മേലാകെ ഇക്കിളിയായിടുന്നു ..


  ഊഞ്ഞാലായത്തില്‍ പാറി പറക്കും
  കിളികള്‍ കലപില നാദം മുഴക്കുമ്പോള്‍
  പാട്ടുകള്‍ പാടി രസിച്ചിടുമ്പോള്‍
  നര്‍ത്തനമാടിടുന്നു ഞാനും.....

  ഏതു സങ്കീര്ത്തനത്തിനും ഒരു ചുവടുതാളമുണ്ട്.
  നിമിഷാര്‍ദ്ധം കൊണ്ട് കാലക്കയര് മുറുക്കി
  ശപ്തജന്മങ്ങളില്‍ മിഴി നനയ്ക്കാന്‍ പാകത്തില്‍....

  ഇതും മിനുവിന്റെ സിദ്ധി....ഒരിയ്ക്കല്‍ കൂടി ഞാനും കണ്ണീരു തുടച്ചിരിയ്ക്കുന്നു....

  sivan sudhalayam

  ReplyDelete
 5. സന്തോഷങ്ങളുടെ നില നിൽപ്പ് അത്രയൊക്കെ തന്നെ ഉള്ളു,
  എല്ലാം ഈശ്വര നിശ്ചയം പോലെ...!

  ReplyDelete
 6. ആശംസകള്‍ മിനുസേ ....

  ReplyDelete
 7. ടീച്ചൂസെ നല്ല ഉദ്യമം ... ഉറക്കെ വിളിച്ചുപറയാനാവില്ലെങ്കിലും മരങ്ങള്ക്കും വികാരങ്ങള്‍ ഉണ്ട്...അതിന്‍റെ വേദന മനസ്സിലാക്കാന്‍ നടത്തിയ ശ്രമം തന്നെ മഹത്തരം... ആശംസകള്‍

  ReplyDelete
 8. വളരെയിഷ്ടമായി.
  ആശംസകൾ

  ReplyDelete
 9. അറിയുന്നു ഞാനും ,
  നാളെയാ മാനുഷ്യര്‍ ദുരയാല്‍
  തച്ചുടയ്ക്കുന്ന മഴു തന്‍ മൂര്‍ച്ചയില്‍
  നിപതിച്ചു പോകുമീ
  തണല്‍ വീശി നിന്ന ഞാനും.....
  ഇഷ്ട്ടമായിട്ടോ ചേച്ചി ...

  ReplyDelete
 10. Manoharamayirikkunnu teacher. All the best.

  ReplyDelete
 11. അറിയുന്നു ഞാനും ,
  നാളെയാ ദുരയാല്‍
  തച്ചുടയ്ക്കുന്ന മഴു തന്‍ മൂര്‍ച്ചയില്‍
  നിപതിച്ചു പോകുമീ
  ഞാനും.....

  ReplyDelete
 12. ജീവിതത്തിന്റെ തൊടിയിലൊരു വലംവെക്കല്‍!

  ReplyDelete
 13. വേദനയുടെ മുള്‍കിരിടമണിഞ്ഞ്‌
  വേദാന്ത ചിന്തകളില്‍ അവസാനിക്കുമ്പോള്‍
  കവിതയിലെ പ്രകൃതി ഭംഗി എന്നെ ഹടാതെ
  ആകര്‍ഷിച്ചു വളരെ അധികം ഇഷ്ടമായി
  ഒരു ആത്മ കഥാമ്ശത്തിന്‍ ഛായാ ചിത്രം പോലെ

  ReplyDelete
  Replies
  1. ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കൂട്ടുകാര്‍ക്ക് നന്ദി.....

   Delete
 14. aashamsakal.....................

  ReplyDelete
 15. പ്രിയപ്പെട്ട മിനു,
  മരം ഒരു വരം എന്ന് പഠിപ്പിക്കണം ....! കൂടുതല്‍ മരങ്ങള്‍ നടണം !
  മനോഹരമായ വരികള്‍..നല്ല ആശയം.. !അഭിനന്ദനങ്ങള്‍ !
  സസ്നേഹം,
  അനു

  ReplyDelete
 16. നന്നായിട്ടുണ്ട്..! ആശംസകള്‍.......

  ReplyDelete
 17. പുലര്‍കാലത്തെഴുന്നേല്‍ക്കുമ്പോള്‍ സന്ധിബന്ധങ്ങള്‍ അതുപോലെ നിലനിന്നു കാണുന്നതിനുതന്നെ നന്ദിയോതൊണ്ട മനുഷ്യന്റെ പ്രകൃതിയോടുള്ള ധര്‍മം മറന്നുള്ള ദുര
  നന്നായി വരുച്ചുകാട്ടി.
  അഭിനന്ദനങ്ങള്‍

  ReplyDelete
 18. നന്നായിരിക്കുന്നു.
  ഈ വരികൾ യോജിക്കുന്നില്ല എന്നൊരു തോന്നൽ..
  'ഒരു തുള്ളി അന്ത്യതീര്‍ത്ഥം നല്‍കുവാനാകാതെ'

  ReplyDelete
 19. നല്ല ചിന്തകള്‍

  ReplyDelete

ജാലകങ്ങള്‍....

എന്നിലേക്കെത്തുന്ന എല്ലാ ജാലകങ്ങളും നിനക്കിനി അടയ്ക്കുകയോ തുറന്നിടുകയോ ചെയ്യാം. എങ്കിലും, ഒരിറ്റു കാഴ്ചയുടെ ഉറവയിലേക്ക് നീ മാറ...