Sunday, January 1, 2012

മൗനം വല നെയ്യുന്ന നിമിഷങ്ങളില്‍....

മൗനം...
വെറും ശൂന്യതയല്ല
അറിയാതെയത്
നിശ്ശബ്ദതയുടെ കയങ്ങളില്‍
മനസ്സ് കാര്‍ന്നു തിന്നുന്നു!

നിമിഷം...

വെറും നിസ്സാരനല്ല,
അറിയാതെയത്
ഒപ്പം ചുവടുറപ്പിച്ച്
ആയുസ്സ് കൊന്നു തിന്നുന്നു!ഓര്‍മ്മ...
വെറും ഭൂതകാലമല്ല,
അറിയാതെയത്
അപ്പൂപ്പന്‍താടി പോല്‍
പാറി പറന്നുയര്‍ന്ന്
മിഴികള്‍ക്ക് നിറം ചാലിക്കുന്നു!


കണ്ണീര്‍..
വെറും നീരുറവയല്ല
അറിയാതെയത്
വേദനകളില്‍ പൂഞ്ചോലയായി
ജീവനില്‍ തൊട്ടു തലോടുന്നു!


സൗഹൃദം...
വെറും ചങ്ങാത്തമല്ല
അറിയാതെയത്
പാറി വീണ് തൊട്ടുരുമ്മി
ഓര്‍മ്മകളിലെന്നും
മഴത്തുള്ളികളായി നിറയുന്നു!!! 16 comments:

 1. സുന്ദരമായ വരികള്‍.. വളരെ ലളിതവും, ജീവിത യാതാര്‍ത്ഥ്യങ്ങളും..
  മൌനത്തേക്കാള്‍ മധുരതരമായതെന്തുണ്ട് ടീച്ചൂസെ..?
  മഞ്ഞുപോലെ, ഇരുട്ടുപോലെ കട്ടപിടിച്ചത്..
  ഏകാന്തയുടെ നാദങ്ങളെ കാതോര്‍ത്തിരിയ്ക്കാന്‍
  അതിലലിഞ്ഞു ചേരാന്‍..

  പുതുവത്സരാശംസകള്‍!

  ReplyDelete
 2. സൗഹൃദം...
  വെറും ചങ്ങാത്തമല്ല
  അറിയാതെയത്
  മഴത്തുള്ളി പോല്‍ പാറി വീണ്,
  തൊട്ടുരുമ്മി ഓര്‍മ്മകളിലൊരു
  മൗനവേദനയായി നിറയുന്നു.!!!

  നല്ല വരികള്‍

  ReplyDelete
 3. മൌനം...
  ഇവിടെ താരും തളിരും താരങ്ങളും ചന്ദ്രനും സൂര്യനും എല്ലാം മൌനത്തിലാണ്...അനാദിയായ, സുന്ദരമായ പ്രകൃതിയുടെ മൌനം...
  ആ നിശബ്ദതയുടെ മനോഹര സംഗീതം ശ്രവിക്കാന്‍ മനസ്സ് മൌനത്തില്‍ ലയിക്കേണ്ടിയിരിക്കാം...
  നിമിഷം ...
  ഒരു നിഴലായ് ജന്മത്തില്‍ പുറകെ കൂടിയ മരണത്തിന്റെ സൂചിയിളക്കം...ഒരിക്കല്‍ ആ നിഴല്‍ നേര്‍ക്കുനേര്‍ നില്ല്കുമ്പോള്‍ നിലക്കുന്ന ചലനം..
  ഓര്‍മ്മ...
  ഒരിക്കലും നമ്മള്‍ ബഹിഷ്ക്രിതര്‍ ആകാത്ത നമ്മുടെ സ്വന്തം സ്വര്‍ഗം....
  കണ്ണീര്‍..
  ഹൃദയത്തിന്റെ ചൂടില്‍ വേവുന്ന വാക്കുകള്‍ , അത് ചിലപ്പോള്‍ ഉരുകി ഒലിക്കും.
  അത് കണ്ണുകളെ കഴുകിയെടുക്കും, തനിമയോടെ ജീവിതത്തെ നോക്കി കാണാന്‍ തെളിമ നല്‍കും...
  സൗഹൃദം...
  നിങ്ങള്‍ ചുറ്റും കെട്ടുന്ന ഏകാന്തതയുടെ മതില്‍ ഭേദിച്ച് അകത്തു കയറുന്ന സ്നേഹം..

  ഇവര്‍ അഞ്ചു പേരും ചേര്‍ന്ന് നിങ്ങളെ ഒരു വിരുന്നിനെ വിളിച്ചേക്കാം.. പ്രണയം !

  (ഓര്‍മകളുടെ അപ്പൂപ്പന്‍ താടികള്‍ക്കിടയില്‍ കണ്ണിനു പ്രണയ വര്‍ണ്ണങ്ങള്‍ ചാലിച്ചവയെ കാണാതെ പോയോ ?)

  ഈ ബ്ലോഗില്‍ എനിക്കേറ്റവും ഇഷ്ടപെട്ട കവിത ഇനി ഇതായിരിക്കും...
  മിനു പ്രേം മനോഹരമ്മായ വരികളുമായി ഇനിയും വരുന്നത് വരെ..

  ReplyDelete
 4. എന്തായിത്
  എന്റെ മിനുടീച്ചറെ.....

  ''കേമമെന്നുരപ്പതില്ല ഞാന്‍
  കൊടുമുടി താണ്ടുമൊരു
  കിരീടത്തലപ്പിലൊരു
  മയിപ്പീലി പെറ്റിട്ടതാണൊരു
  തുണ്ടിനെ
  മാനം കാട്ടാതങ്ങനെ.....!!''

  ഹൃദ്യം.......
  എല്ലാ സ്നേഹങ്ങളും....

  - ശിവന്‍ സുധാലയം

  ReplyDelete
 5. ഓര്‍മ്മ...
  വെറും ഭൂതകാലമല്ല,
  അറിയാതെയത്
  അപ്പൂപ്പന്‍താടി പോല്‍
  പാറി പറന്നുയര്‍ന്ന്
  മിഴികള്‍ക്ക് നിറം ചാലിക്കുന്നു!...
  touching words...

  ReplyDelete
 6. പ്രാണേശ്വരിയുടെ മൃദുലമായ നിശ്വാസം പോല്‍ മനസ്സില്‍ കുളിര് കോരിയിടുന്നു ഈ വരികള്‍
  വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. അതാ വായിച്ചു കഴിഞ്ഞിട്ടും കമന്റ് ചെയ്യാന്‍ അല്‍പ്പം മടിച്ചത് ..!!
  അഭിനന്ദനങ്ങള്‍ ചേച്ചീ

  ReplyDelete
 7. കണ്ണീര്‍..
  വെറും നീരുറവയല്ല
  അറിയാതെയത്
  വേദനകളില്‍ പൂഞ്ചോലയായി
  ജീവനില്‍ തൊട്ടു തലോടുന്നു!

  ഇഷ്ടമായി വരികൾ. ആശംസകൾ.!

  ReplyDelete
 8. നല്ല വരികള്‍....
  സ്നേഹപൂര്‍വ്വം പുതുവത്സരാശംസകള്‍!

  ReplyDelete
 9. മൗനം...
  വെറും ശൂന്യതയല്ല
  അറിയാതെയത്
  നിശ്ശബ്ദതയുടെ കയങ്ങളില്‍
  മനസ്സ് കാര്‍ന്നു തിന്നുന്നു! .............സത്യം

  ReplyDelete
 10. ഈ വരികള്‍
  അക്ഷരങ്ങളിലൂടെയല്ല
  മനസിലൂടെയാണ്
  നിറഞ്ഞ് തുളുമുന്നത്...

  ഏറ്റവും മനോഹരമായ നിര്വ്വചനങ്ങള്‍...
  അഭിനന്ദനങ്ങള്‍...

  ReplyDelete
 11. ടീച്ചറുടെ കവിതകളില്‍ ആദ്യമായി വിത കണ്ടു, പരിപക്വമായ വീക്ഷണമുള്ള വരികള്‍. അവസാനത്തിലെത്തുമ്പോള്‍ പിന്നെയും വികലമായ കാഴ്ചകളിലേക്ക് അപഥസഞ്ചാരം ചെയ്യാനുള്ള പ്രവണത തീരെ ഇല്ലാതായി എന്ന് പറയാനും പറ്റുന്നില്ല. ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ ഈ ദുര്‍നടപ്പ് മുഴുവനായും ഇല്ലാതാക്കാം.

  Sainudheen Quraishy

  ReplyDelete
 12. ടീച്ചറേ, സൗഹൃദം... വെറും ചങ്ങാത്തമല്ല.

  അതാണ്. അതുകൊണ്ട് അത്ര പെട്ടെന്നൊന്നും വിടൂല്ല കേട്ടോ. ഞങ്ങള്‍ക്കിനിയും ടീച്ചറുടെ കവിതകള്‍ വേണം. ഒത്തിരിയൊത്തിരി...

  ReplyDelete
 13. മനസ്സു നിറഞ്ഞു തുളുമ്പി വീഴുന്ന വരികള്... വളരെ മനോഹരം

  റ്റീച്ചൂസിനു പുതുവത്സരാശംസകൾ

  ReplyDelete
 14. മൗനം...നിമിഷം,ഓര്‍മ്മ.,കണ്ണീര്‍.സൗഹൃദം.കൊള്ളമല്ലേ? മിനുസേ

  ReplyDelete
 15. കണ്ണീര്‍..
  വെറും നീരുറവയല്ല
  അറിയാതെയത്
  വേദനകളില്‍ പൂഞ്ചോലയായി
  ജീവനില്‍ തൊട്ടു തലോടുന്നു!

  ReplyDelete
 16. മൌനം വല നെയ്യുന്ന നിമിഷങ്ങളെ വായിച്ചറിയുവാന്‍ എത്തി അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...

  ReplyDelete

ജാലകങ്ങള്‍....

എന്നിലേക്കെത്തുന്ന എല്ലാ ജാലകങ്ങളും നിനക്കിനി അടയ്ക്കുകയോ തുറന്നിടുകയോ ചെയ്യാം. എങ്കിലും, ഒരിറ്റു കാഴ്ചയുടെ ഉറവയിലേക്ക് നീ മാറ...