Monday, July 15, 2013

ഉന്മാദമേ , നിന്നെ ഞാൻപ്രണയിക്കുന്നു

കിനാവും പുഞ്ചിരിയും
ഇരുട്ടിന് നല്കാനാണ്
എന്നോട് ആവർത്തിച്ചു
നീ മന്ത്രിച്ചത്...

വിഷാദത്തിന്റെ
ഏതു കനൽക്കാടാണ്
നിന്നെ എന്നരികിൽ
എത്തിച്ചത് ..

ഇനിയും ,
മൗനത്തിന്റെ
പൂഴിമണ്ണ് താണ്ടി  
ന്റെ ഏകാന്തതയുടെ
ഒറ്റ ദ്വീപിലേക്ക്
നീ വീണ്ടും വരിക..

പുകയുന്ന
നൊമ്പരത്തിന്റെ
കനലുകളിലേക്ക് നീ
ആര്ത്തലച്ചു പെയ്യുക...

കണ്ണീർകടലിന്റെ
ആഴങ്ങളിൽ
പുളഞ്ഞു നീന്തുന്ന
ഓര്മ്മയുടെ
പരൽ മീനുകളെ
നീ കരങ്ങളിലൊതുക്കുക..

മാനസ പൊയ്കയിൽ
കാലം തെറ്റി തളിരിട്ട
കിനാക്കളെ നീ
പറിച്ചു മാറ്റുക..

വേദനയും
വേര്പെടലും
സ്നേഹനിരാസങ്ങളും
കൈകൊട്ടി ചിരിക്കാത്ത
അട്ടഹാസങ്ങൽ
നീ എനിക്കേകുക...

ഓര്മ്മകളുടെ നൊമ്പരവും
കിനാക്കളുടെ വെളിച്ചവും
ഒത്തുചേരാത്ത
മറവിയുടെ ഇരുണ്ട
ഭൂഖണ്ഡങ്ങളിലേക്ക്
നീയെന്നെ
കൊണ്ടു പോവുക..

വിരൽത്തുമ്പിൽ
കോര്ത്ത് കെട്ടി
ഇനിയും മൗനത്തിന്റെ
മേഘരൂപങ്ങളിലേക്ക്
കളിത്തോഴിയായി
നീയെന്നെ ഉയര്ത്തുക...

പ്രിയ ഉന്മാദമേ ,
നിന്നെ ഞാൻപ്രണയിക്കുന്നു
നിന്നെ മാത്രം...

വരിക,ഇനിയും വരിക.

വീണ്ടും പേമാരിയായി
എന്നിലേക്ക്  ആര്ത്തലച്ച്
പെയ്ത നിറയുക..
നിന്റെ തണുത്ത കരങ്ങളാൽ
എന്നിലെ ഓര്മ്മയുടെ
ബലികുടീരങ്ങളിലെ
തീ കെടുത്തുക..

എൻ പ്രിയ ഉന്മാദമേ ,
നിന്നെ ഞാൻപ്രണയിക്കുന്നു
നിന്നെ മാത്രം...

വരിക,

ഇനിയും വരിക,
നിന്നെ 
ഞാൻ പ്രണയിക്കുന്നു
നിന്നെ മാത്രം...

4 comments:

ajith said...

ഉന്മാദിനി

Pradeep Kumar said...

ഉന്മാദമാണ് സത്യം....
ഉന്മാദമാണ് പ്രണയം....

Unknown said...

ഈ വേഴാമ്പലിന്റെ ദാഹം തീര്‍ക്കുവാന്‍ ,ചുട്ടു പൊള്ളുന്ന ഗന്ധകഭൂമിയൊന്നു തണുപ്പിക്കുവാന്‍ പേമാരിയായി പെയ്തിറങ്ങു ഉന്മാദമേ ഈ പ്രണയം സഫലമാക്കാന്‍.....

സൗഗന്ധികം said...

വിരഹമൊരേകാന്ത രാഗമായൊഴുകുന്ന കവിതയിൽ
പ്രണയമൊരുന്മാദ ഭാവമായ് നിറയുന്നു..

നല്ല കവിത

ശുഭാശംസകൾ..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...