നടവഴികളിൽ കാളിമ
നിറയുകയാണ്
ഋതുക്കളിൽ എങ്ങോ
ഗൌളി ചിലയ്ക്കുന്നു.
നേരിന്റെ
സാക്ഷിക്കുറിപ്പുകൾ
കാണാക്കാഴ്ചകൾക്ക്
ഉത്തരം തേടിയെങ്ങോ
പായുന്നു..
വ്യർത്ഥമോഹങ്ങൾ
കഥകളി വേഷങ്ങൾ
വാരിയണിഞ്ഞ്
ആട്ടവിളക്കിനു മുന്നിൽ
ചിറകറ്റു വീഴുന്നു..
നരച്ച ചിന്തകളുടെ
തമോഗർത്തത്തിൽ
സാരോപദേശങ്ങൾ
വൃദ്ധസദനങ്ങളിൽ
അന്തിയുറങ്ങുന്നു ..
ആയുസ്സിന്റെ ശരശയ്യയിൽ
അക്ഷർക്കൂട്ടുകളിൽ
നൊമ്പരം നിറച്ച് മറച്ച്
നിഴലായ് വെളിച്ചമായ്
നമുക്കിനിയും നടക്കാം ...
നിറയുകയാണ്
ഋതുക്കളിൽ എങ്ങോ
ഗൌളി ചിലയ്ക്കുന്നു.
നേരിന്റെ
സാക്ഷിക്കുറിപ്പുകൾ
കാണാക്കാഴ്ചകൾക്ക്
ഉത്തരം തേടിയെങ്ങോ
പായുന്നു..
വ്യർത്ഥമോഹങ്ങൾ
കഥകളി വേഷങ്ങൾ
വാരിയണിഞ്ഞ്
ആട്ടവിളക്കിനു മുന്നിൽ
ചിറകറ്റു വീഴുന്നു..
നരച്ച ചിന്തകളുടെ
തമോഗർത്തത്തിൽ
സാരോപദേശങ്ങൾ
വൃദ്ധസദനങ്ങളിൽ
അന്തിയുറങ്ങുന്നു ..
ആയുസ്സിന്റെ ശരശയ്യയിൽ
അക്ഷർക്കൂട്ടുകളിൽ
നൊമ്പരം നിറച്ച് മറച്ച്
നിഴലായ് വെളിച്ചമായ്
നമുക്കിനിയും നടക്കാം ...
5 comments:
വാങ്മയങ്ങളില്‍ കവിത കിനിയുന്നു....
ബിംബകല്‍പ്പനകള്‍ മനോഹരമായി അടുക്കിവെച്ചിരിക്കുന്നു
നല്ല കവിത.....
കാളിമ കാളുന്നു!!
ഇനിയും നടക്കുക തന്നെ
നടത്തം തുടരുക...
ഇനിയും നടക്കാം.
നല്ല കവിത
ശുഭാശംസകൾ....
Post a Comment