Thursday, September 26, 2013

ഒടുവിലത്തെ നോക്കും വാക്കും പുഞ്ചിരിയും ......

എന്നിലെ
ഒടുവിലത്തെ
വാക്കും നീ
എടുത്തു കൊള്ളുക..

അണിവിരലിൽ
ന്റെ കിനാനൂൽ
കോര്ത്ത് കെട്ടി
മിഴിയിടറാതെ
ദര്ഭ കൊരുത്ത്
കൊള്ളുക....

ഓർമ്മകളിൽ
നിറയുന്ന ദാഹം
കെടുത്താൻ
ഓട്ടുക്കിണ്ടിയിൽ
ഇത്തിരി ജലം
കരുതുക..

പങ്കിടാതെ
ബാക്കിയായ
ഇഷ്ട വാക്കുകളുടെ
ചോറുരുളകൾക്ക് മേൽ
കണ്‍നീരിന്റെ
നിഴലനക്കത്തിൽ
കറുത്ത എള്ളുകൽ
നുള്ളിയിടുക..

ഇനി ഒരു മാത്ര
മിഴികളടയ്ക്കുക..

എന്നിലെ
ഒടുവിലത്തെ
നോക്കും വാക്കും
പുഞ്ചിരിയും നീ
എടുത്തു കൊള്ളുക..

4 comments:

ajith said...

ഒടുക്കമായ് അവസാനിക്കുന്നതെല്ലാം എടുത്തുകൊള്‍ക

Pradeep Kumar said...

ബലിക്കാക്കകള്‍ ഇനി എന്നെയും ഭക്ഷിച്ചുകൊള്ളട്ടെ......

Unknown said...

ഒന്നും അവശേഷിക്കാതെ ഒടുക്കം.
നല്ല വരികൾ !

സൗഗന്ധികം said...

നല്ല കവിത

പുഞ്ചിരികൾ മായാതിരിക്കട്ടെ.


ശുഭാശംസകൾ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...