Monday, September 30, 2013

ഇനിയെത്ര കാതം ...

അല്പം
പരിഭ്രമത്തെ
ഒതുക്കി വച്ച്
ഏറെ
ശ്രദ്ധിച്ചായിരുന്നു
യാത്ര..

പിന്തിരിഞ്ഞൊന്നു
നോക്കാതെ
മുഖാമുഖം കണ്ടിട്ടും
ഉരിയാടാതെ
മുന്നോട്ടായിരുന്നു
ലക്‌ഷ്യം..

എന്നിട്ടും ...
കൊഴിഞ്ഞ ഇലയുടെ
തോണിയിൽ
പറ്റിച്ചേർന്നുള്ള
ഈ യാത്ര
ഇനിയെത്ര കാതം ...

ഓരോ ശ്വാസവേഗവും
ഓരോ കാഴ്ചയും
ഓരോ ഇഷ്ടവും
ഇനി എത്ര കാതം...

വളഞ്ഞു
പുളഞ്ഞൊഴുകുന്ന
പുഴയിലെ ഓളത്തിൽ
വീണ്ടും മുന്നോട്ട്..

പാവം കട്ടുറുമ്പ്!!!

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഏറെപ്പറഞ്ഞാല്‍ എല്ലാ യാത്രയും കട്ടെറുമ്പിന്റെ ഈ യാത്രപോലെ തന്നെ

    ReplyDelete
  3. കട്ടുറുമ്പിന്റെ ഇലത്തോണിയാത്രപോലെ എന്റെ ജീവിതവും.....

    ReplyDelete
  4. ഇലത്തോണി വേഗം കരകാണട്ടെ.പരിഭ്രമങ്ങളൊഴിഞ്ഞ് സമാധാനം നിറഞ്ഞ ജീവിതയാത്ര നേരുന്നു.


    നല്ല കവിതയാ.


    ശുഭാശംസകൾ....

    ReplyDelete
  5. കട്ടുറുമ്പിന്റെ കാര്യം പറയാനും ഒരാളുണ്ടല്ലോ. നന്നായി

    ReplyDelete