Monday, September 30, 2013

ഇനിയെത്ര കാതം ...

അല്പം
പരിഭ്രമത്തെ
ഒതുക്കി വച്ച്
ഏറെ
ശ്രദ്ധിച്ചായിരുന്നു
യാത്ര..

പിന്തിരിഞ്ഞൊന്നു
നോക്കാതെ
മുഖാമുഖം കണ്ടിട്ടും
ഉരിയാടാതെ
മുന്നോട്ടായിരുന്നു
ലക്‌ഷ്യം..

എന്നിട്ടും ...
കൊഴിഞ്ഞ ഇലയുടെ
തോണിയിൽ
പറ്റിച്ചേർന്നുള്ള
ഈ യാത്ര
ഇനിയെത്ര കാതം ...

ഓരോ ശ്വാസവേഗവും
ഓരോ കാഴ്ചയും
ഓരോ ഇഷ്ടവും
ഇനി എത്ര കാതം...

വളഞ്ഞു
പുളഞ്ഞൊഴുകുന്ന
പുഴയിലെ ഓളത്തിൽ
വീണ്ടും മുന്നോട്ട്..

പാവം കട്ടുറുമ്പ്!!!

5 comments:

ajith said...
This comment has been removed by the author.
ajith said...

ഏറെപ്പറഞ്ഞാല്‍ എല്ലാ യാത്രയും കട്ടെറുമ്പിന്റെ ഈ യാത്രപോലെ തന്നെ

Pradeep Kumar said...

കട്ടുറുമ്പിന്റെ ഇലത്തോണിയാത്രപോലെ എന്റെ ജീവിതവും.....

സൗഗന്ധികം said...

ഇലത്തോണി വേഗം കരകാണട്ടെ.പരിഭ്രമങ്ങളൊഴിഞ്ഞ് സമാധാനം നിറഞ്ഞ ജീവിതയാത്ര നേരുന്നു.


നല്ല കവിതയാ.


ശുഭാശംസകൾ....

M. Ashraf said...

കട്ടുറുമ്പിന്റെ കാര്യം പറയാനും ഒരാളുണ്ടല്ലോ. നന്നായി

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...