Wednesday, September 4, 2013

ഇനിയീ കരം ഗ്രഹിക്കൂ

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

തമ്മിൽഅണിവിരൽ
കോർത്തു നടക്കാം..
നൊമ്പര നൂൽപാലം
എത്തിടും നേരം
കണ്ണീര്‍കടലിലാഴാതെ
വീഴാതെ പകുത്തെടുക്കാം
ഇനിയുമീ ദുഃഖഭാണ്ഡങ്ങള്‍...

ഇന്നിന്റെ ചക്രവാള
ചെമപ്പു കാണാം
മിഴികളെഴുതും കിനാക്കളും
ചുണ്ടിലൊളിക്കും പുഞ്ചിരിയും
ഒരു ചുംബനച്ചൂടിൽ പകുത്തിടാം
വിയർപ്പിൻ കുളിരിൽമയങ്ങീടാം...

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

4 comments:

ajith said...

ചിരിപ്പൂക്കളാണെങ്കില്‍ ഞാനുമുണ്ട്

(നൗഷാദ് പൂച്ചക്കണ്ണന്‍) said...

ഡിയര്‍ ടീച്ചര്‍ മനോഹരമായ വരികള്‍
വായനയ്ക്ക് ശേഷവും മനസ്സില്‍ ഓരോ വരികളും നിറഞ്ഞുനില്‍ക്കുന്നു
സ്നേഹത്തോടെ ആശംസകളോടെ

Pradeep Kumar said...

നല്ല വരികൾ

സൗഗന്ധികം said...

വളരെ നന്നായി എഴുതിയിരിക്കുന്നു.മനസ്സുകളെ മുന്നോട്ട് നടത്തുന്ന മനോഹരമായ വരികൾ.

ശുഭാശംസകൾ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...