ഒടുങ്ങാത്ത കാഴ്ചകളുടെ
മങ്ങാത്ത ദൂരങ്ങളില്‍
ഒളിച്ചിരുന്ന്
കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്
നിശ്ശബ്ദതയുടെ
മൂടുപടങ്ങളണിഞ്ഞ്
നിലയില്ലാത്ത ആഴങ്ങള്‍
കാത്തു വയ്ക്കുന്ന
ജലരാശികളില്‍
തൊട്ടുരുമിയുമ്മ വച്ച്
ദൂരങ്ങള്‍ തേടി പായുമ്പോള്‍
ഇല ഞരമ്പിലൂടെ പടര്‍ന്ന്‍ പടര്‍ന്ന്‍
കൊഞ്ചിക്കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്
കറുത്ത വേരുകളാഴ്ത്തുന്ന
ഇരവിന്‍റെ മാറില്‍
വീണു മയങ്ങുന്ന ഇലകളുടെ
മരണം മണക്കുന്ന
സഞ്ചാര പഥങ്ങളിലേക്ക്
പതുങ്ങി വന്നെത്തി നോക്കി
ഋതുക്കള്‍ മറയുമ്പോള്‍
വെളുത്ത പൂക്കളെ തേടി
മഴ
വിരലുകള്‍ കോര്ത്ത്മങ്ങാത്ത ദൂരങ്ങളില്‍
ഒളിച്ചിരുന്ന്
കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്
നിശ്ശബ്ദതയുടെ
മൂടുപടങ്ങളണിഞ്ഞ്
നിലയില്ലാത്ത ആഴങ്ങള്‍
കാത്തു വയ്ക്കുന്ന
ജലരാശികളില്‍
തൊട്ടുരുമിയുമ്മ വച്ച്
ദൂരങ്ങള്‍ തേടി പായുമ്പോള്‍
ഇല ഞരമ്പിലൂടെ പടര്‍ന്ന്‍ പടര്‍ന്ന്‍
കൊഞ്ചിക്കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്
കറുത്ത വേരുകളാഴ്ത്തുന്ന
ഇരവിന്‍റെ മാറില്‍
വീണു മയങ്ങുന്ന ഇലകളുടെ
മരണം മണക്കുന്ന
സഞ്ചാര പഥങ്ങളിലേക്ക്
പതുങ്ങി വന്നെത്തി നോക്കി
ഋതുക്കള്‍ മറയുമ്പോള്‍
വെളുത്ത പൂക്കളെ തേടി
മഴ
ദൂരങ്ങള്‍ തേടിത്തേടി
കൊഞ്ചിചിരിച്ചു പായുകയാണ്
ഒരു കുസൃതി കാറ്റ്...
കൊഞ്ചിചിരിച്ചു പായുകയാണ്
ഒരു കുസൃതി കാറ്റ്...
2 comments:
കാറ്റ് എവിടെ നിന്ന് വരുന്നെവെന്നോ എവിടേയ്ക്ക് പോകുന്നുവെന്നോ ആരും അറിയുന്നില്ല
തെമ്മാടിക്കാറ്റേ നിന്നാട്ടേ,
ഉല്ലാസ വേഗം കൂട്ടാതെ..
നല്ല കവിത
ശുഭാശംസകൾ.......
Post a Comment