എഴുതി കൂട്ടിയതൊക്കെയും
വാരിക്കൂട്ടി അഗ്നിക്ക് നല്‍കണം
വായിച്ചു തീര്‍ത്തതൊക്കെയും
മറവിയിലേക്ക് തള്ളണം
ഓര്‍മ്മ മുഖങ്ങളെയെല്ലാം
ദൂരത്ത് വലിച്ചെറിയണം
എല്ലാ ബന്ധങ്ങളുടെയും
കണ്ണികള്‍ പൊട്ടിച്ചെറിയണം
ഒരപ്പൂപ്പന്‍താടി പോലെ
ഉയര്‍ന്നുയര്‍ന്നു പോകണം
വര്‍ഷ മേഘത്തോടൊപ്പം
ഇണ ചേര്‍ന്നീ മണ്ണില്‍
വീണ്ടും മുളച്ചു പൊന്തണം
1 comment:
കൊച്ചുകൊച്ച് മോഹങ്ങള്‍!
Post a Comment