Friday, February 27, 2015

കുഞ്ഞികവിതകള്‍ ....

ഞാൻ 

വിവര്‍ത്തനം ചെയ്യുവതെങ്ങനെ ഞാന്‍ 
കിനാവിനാല്‍ മുറിവേറ്റൊരു ഹൃദയത്തെ 
വരച്ചു തീര്‍ക്കുവതെങ്ങനെ ഞാന്‍ 
കരിമഷി പടര്‍ന്നൊരു മിഴികളെ....


നാളെകള്‍


നോക്കൂ, നമ്മെ നോക്കി 

കാത്തു നില്‍ക്കയാണങ്ങനെ 
ദിനങ്ങളോരോന്നും.. 
മിന്നിമിന്നി മരിക്കുന്ന 
നക്ഷത്രങ്ങളെ പോലുള്ള 
ഓരോ കിനാക്കളെയും
കൈവെളളയിലൊതുക്കി പിടിച്ച്..

നിന്നിലലിയാന്‍

നിന്നില്‍ നിറയുന്ന ഓര്‍മ്മകളിലെന്നെ 
അടയാളപ്പെടുത്താന്‍ മാത്രമായിരുന്നു 
കാവ്യവസന്തത്തിന്‍റെ വഴിത്താരകളില്‍ 
തണലായ്‌ നിഴലായ്‌ തലോടലായ് 
ഞാനൊരു വാകമരം നട്ടത് .

ഇരുളിനൊളിവില്‍

പാതി ചാരിയ വാതില്‍പ്പാളിയില്‍ 
പാതിരാക്കാറ്റെത്തുമ്പോള്‍
പാതി വിടര്‍ന്ന മിഴികളാലെന്നെ 
പാരിജാതപ്പെണ്ണ്‍ വിളിച്ചിടുന്നു

2 comments:

Bipin said...

കുഞ്ഞി കവിതകൾ കൊള്ളാം.

സുധി അറയ്ക്കൽ said...

കാവ്യവസന്തം വിരിയട്ടെ...
സ്വപ്നങ്ങളിൽ നിന്നും കഥകൾ കൂടി പെറുക്കിയെടുക്ക്‌.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...