ഞാൻ
വിവര്‍ത്തനം ചെയ്യുവതെങ്ങനെ ഞാന്‍
വിവര്‍ത്തനം ചെയ്യുവതെങ്ങനെ ഞാന്‍
കിനാവിനാല്‍ മുറിവേറ്റൊരു ഹൃദയത്തെ
വരച്ചു തീര്‍ക്കുവതെങ്ങനെ ഞാന്‍
നാളെകള്‍
നോക്കൂ, നമ്മെ നോക്കി
കാത്തു നില്‍ക്കയാണങ്ങനെ
ദിനങ്ങളോരോന്നും..
മിന്നിമിന്നി മരിക്കുന്ന
നക്ഷത്രങ്ങളെ പോലുള്ള
ഓരോ കിനാക്കളെയും
കൈവെളളയിലൊതുക്കി പിടിച്ച്..
ദിനങ്ങളോരോന്നും..
മിന്നിമിന്നി മരിക്കുന്ന
നക്ഷത്രങ്ങളെ പോലുള്ള
ഓരോ കിനാക്കളെയും
കൈവെളളയിലൊതുക്കി പിടിച്ച്..
നിന്നിലലിയാന്‍
നിന്നില്‍ നിറയുന്ന ഓര്‍മ്മകളിലെന്നെ
അടയാളപ്പെടുത്താന്‍ മാത്രമായിരുന്നു
കാവ്യവസന്തത്തിന്റെ വഴിത്താരകളില്‍
തണലായ് നിഴലായ് തലോടലായ്
ഞാനൊരു വാകമരം നട്ടത് .
കാവ്യവസന്തത്തിന്റെ വഴിത്താരകളില്‍
തണലായ് നിഴലായ് തലോടലായ്
ഞാനൊരു വാകമരം നട്ടത് .
ഇരുളിനൊളിവില്‍
പാതി ചാരിയ വാതില്‍പ്പാളിയില്‍
പാതിരാക്കാറ്റെത്തുമ്പോള്‍
പാതി വിടര്‍ന്ന മിഴികളാലെന്നെ
പാരിജാതപ്പെണ്ണ്‍ വിളിച്ചിടുന്നു
പാതിരാക്കാറ്റെത്തുമ്പോള്‍
പാതി വിടര്‍ന്ന മിഴികളാലെന്നെ
പാരിജാതപ്പെണ്ണ്‍ വിളിച്ചിടുന്നു
2 comments:
കുഞ്ഞി കവിതകൾ കൊള്ളാം.
കാവ്യവസന്തം വിരിയട്ടെ...
സ്വപ്നങ്ങളിൽ നിന്നും കഥകൾ കൂടി പെറുക്കിയെടുക്ക്.
Post a Comment