Tuesday, August 30, 2016

ഓര്‍മ്മശലഭങ്ങള്‍

ഇരുള്‍ പകുത്ത്
നിലാവ് മുറിച്ച്
കിനാവുകള്‍ കടന്ന്
പറന്നടുക്കുന്നു
നിറം കാത്തു നില്‍ക്കുന്ന
ഓര്‍മ്മ ശലഭങ്ങള്‍

ആയുസ്സിന്‍റെ പകല്‍
കുടിച്ചു വറ്റിച്ച്
അളന്നു മുറിക്കുന്ന
കറുത്ത പുകയാല്‍
ഹൃദയമാപിനിയില്‍
ചായം വരയ്ക്കുന്നു
ചുവന്ന സൂര്യന്‍

മറവിയുടെ
അകത്തളങ്ങളില്‍
ഒളിപ്പിച്ചു വച്ച
ഓട്ടുരുളിയില്‍
പനിച്ച ക്ലാവിന്‍റെ
പ്രണയപ്പനിയില്‍
ഒടുങ്ങുന്നു
നരച്ച ഓര്‍മ്മകള്‍

തണല്‍ച്ചില്ല
തേടിയെത്തിയ
കാറ്റിന്റെ
ഒട്ടനോട്ടത്തില്‍
ദൂരം തേടുന്നു
പിടച്ചിലും
ആഴവും
കാത്തു വയ്ക്കുന്ന
കടലലകള്‍ ....


No comments:

Post a Comment

തണൽമരംപോലെ..........

പാതയോരത്തെ തണൽമരംപോലെ ചുറ്റുമെല്ലാവരുമുണ്ടെങ്കിലും ഒറ്റയ്ക്കായി പോകുന്ന ചിലരുണ്ട്..... ചില നേരങ്ങളുണ്ട്... ഒരു വൻതിര ബാക...