നിനയാത്ത നേരത്ത്
വെയിലത്ത് വിരുന്നെത്തുന്ന
മഴച്ചാറ്റൽപോലെ വല്ലാതെ വന്ന്
അത്ഭുതപ്പെടുത്തും..
വെയിലത്ത് വിരുന്നെത്തുന്ന
മഴച്ചാറ്റൽപോലെ വല്ലാതെ വന്ന്
അത്ഭുതപ്പെടുത്തും..
ചുറ്റുവട്ടത്തു തന്നെ
പാറി പറന്ന് തൊട്ടുരുമ്മും
പൂക്കളെ നോവിക്കുന്ന
വണ്ടുകളെ പോലെ ..
വണ്ടുകളെ പോലെ ..
ആലയിലെ ഒടുങ്ങാത്ത
കനൽ പോലെ പറ്റിച്ചേർന്ന്
നൊമ്പരപ്പെടുത്തും
ജലപ്പരപ്പിൽ വന്നുവീഴുന്ന
ചരലുകൾ നിവര്‍ത്തുന്ന
ചെറുഅലകൾ പോലെ
മറവിലാണ്ട നിമിഷങ്ങളുമായി
ഇത്തിരി ദൂരം സഞ്ചരിക്കും...
മൌനത്തിന്‍റെ വേരുകളിൽ
കെട്ടിപ്പിടിച്ച് ഓര്‍മ്മമരം
ഇങ്ങനെയാണ് തളിര്‍ക്കുന്നതും
പൂക്കുന്നതും ഇല കൊഴിയ്ക്കുന്നതും.
No comments:
Post a Comment