Thursday, September 22, 2016

ഇല കൊഴിയുംനേരം....

നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ കിതപ്പുകളില്‍ മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയിലയുണ്ട്

വേരുകളുടെ രഹസ്യങ്ങള്‍തേടാനോ
തായ്ത്തടിയുടെ ഇറുങ്ങിയ
ഞരമ്പുകള്‍ക്കുള്ളില്‍
പിടഞ്ഞോഴുകുന്ന നനവുകളുടെ
പ്രണയമറിയാനോ മെനക്കെടാതെ
മണ്ണകത്തളങ്ങളിലേക്ക്
കമഴ്ന്നു നോക്കാതെ
ചിറകു നിവര്‍ത്താതെ

പലവഴിതേടി
പകച്ചിരുണ്ടുപോയ കറയുമായ്
ഓടിവന്നെത്തുന്ന കരക്കാറ്റിന്‍റെ
പീഡനങ്ങള്‍ക്കൊടുവില്‍വിറങ്ങലിച്ച്
അന്ത്യയുറക്കത്തിനായ്
സെമിത്തെരിയിലെ
മീസാന്‍ക്കല്ലുകള്‍ക്ക് മുകളിലേക്ക്
കൊത്തിവച്ച അക്ഷരപാതികളിലേക്ക്
ചുംബനചൂടുമായ്
കൊഴിഞ്ഞുവീഴുകയാണ്

നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ നിലാകിതപ്പുകളില്‍ മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയില.

2 comments:

deeps said...

woww..
thats a detailed description of ഇല കൊഴിയുംനേരം....

Sab's said...

eneyoru peedanam ettuvangathe bhoomiyam ammayil alinju cheruvan... prarthichu...nee kelkatha... shabdathil...nee kanatha akalathil...pakaltinte alalangil vendhum ........njettatu poya..aaa kariyila...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...