ഹേ! കവേ,
കാവ്യലഹരിയുടെ
ഒറ്റക്കുതിപ്പിലലിഞ്ഞു
നീയുറക്കെ പാടുമ്പോള്‍
നിന്‍റെ ഇടനെഞ്ചിലെ ലഹളയില്‍
വാക്കിന്‍റെ പുളകങ്ങളാര്‍ക്കുന്നത്
ഞാനറിയുന്നു..
കാവ്യലഹരിയുടെ
ഒറ്റക്കുതിപ്പിലലിഞ്ഞു
നീയുറക്കെ പാടുമ്പോള്‍
നിന്‍റെ ഇടനെഞ്ചിലെ ലഹളയില്‍
വാക്കിന്‍റെ പുളകങ്ങളാര്‍ക്കുന്നത്
ഞാനറിയുന്നു..
നരനനുത്തുതുടുത്ത താടിമേല്‍
വിരലിനാല്‍ മെല്ലെ തൊട്ട്
കണ്ണിമയിറുക്കിപ്പൂട്ടി
ഇരുളിലാരെയോ തേടി
നീ വീണ്ടും ഒരു നിറവിനായ്
കളങ്ങള്‍ ഒരുക്കുമ്പോള്‍
നിന്‍ ചിന്തകളില്‍ അലകളാര്‍ക്കുന്നത്
ഞാന്‍ കേള്‍ക്കുന്നു...
നിന്‍റെ കാഴ്ചകളിലേക്ക്
ഒരു ഇരയെകോര്‍ത്തുവയ്ക്കാന്‍
കറുപ്പു പടര്‍ന്ന നിന്‍റെ ചുണ്ടുകളിലേക്ക്
ഒരു വരിയിലൊരു കൊടുങ്കാറ്റായി മാറിടാന്‍
അര്‍ത്ഥമില്ലാവിദ്വേഷത്തിന്‍റെ മാറാല പിടിച്ച
നിന്‍റെ ചിന്തകളിലേക്ക് പെയ്തുപെയ്തൊഴിഞ്ഞു
ഒരുമഴവില്ലായി വിരിഞ്ഞിടാന്‍
ഹേ, കവേ...
കാത്തിരിക്കുന്നു ഞാന്‍,
നിന്‍റെ രസനയില്‍ നുണയുന്ന
ഒറ്റവാക്കിന്‍റെ കവിതയായിടാന്‍.....
No comments:
Post a Comment