Sunday, January 21, 2018

ഇനി വേനലൊരുക്കാം ....




നെറ്റിമേൽ
വിരുന്നെത്തുന്ന
പനിച്ചൂട്
എപ്പോഴും
തന്നിലേക്കു മാത്രം
നീണ്ടുവരുന്ന
ഉത്കണ്ഠമുറ്റിയ
സാന്ത്വനത്തിന്റെ
കരസ്പർശം
കൊതിക്കും ....


ശബ്ദത്തിലേക്ക്
പറ്റിച്ചേരുന്ന
ഇടർച്ചകൾ
എന്തിങ്ങനെയെന്ന
ക്ഷേമാന്വേഷണത്തിന്റെ
തൂവൽസ്പർശമാകുന്ന
വാക്കുകൾക്കായി
കാതോർക്കും ..

നേർക്കുകാണുന്ന
നിമിഷം നാം
അറിയാതെ
പുഞ്ചിരിയുടെ
അലസതയിലേക്ക്
മറന്നു വച്ചുപോകുന്ന
ഒരു മറികടക്കലാവും
കാരണങ്ങളുടെ
കുത്തൊഴുക്കലുമായി
പിന്നീട് കാണാനെത്തുക ..

ഒരു അന്വേഷണത്തിന്റെ
പുഞ്ചിരിയുടെ
കരസ്പർശത്തിന്റെ
തുറന്നപുസ്തകങ്ങളിലേക്ക്
ഇനി നമ്മുടെ പേരുകളെ
ചേർത്തു വയ്ക്കാം
അല്ല ചേർത്തെഴുതാം
ആലസ്യങ്ങളുടെ നിറവുകൾക്ക്
ഇനി വേനലൊരുക്കാം .

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...