Sunday, January 21, 2018

പൊഴിയുംമുമ്പ്.....



പൊഴിയുംമുമ്പ്
ഇലഞരമ്പുകൾ
ഒറ്റത്തുടിപ്പിന്റെ
പിടച്ചിലിൽ
നിലവിളിച്ചേക്കാം..
തല്ലിക്കൊഴിക്കരുതേന്ന്
ചൊല്ലിപ്പിടഞ്ഞ്
കാറ്റിനോടും
ചില്ലയോടും
പലവുരു
അപേക്ഷിച്ചിട്ടുണ്ടാവാം
സിരയിലലിഞ്ഞ
ഇഷ്ടത്തിലമർന്ന
തായ്മരം,
ഒരിറ്റു ദാഹജലം
അവസാനമായി
എത്തിച്ചിരിക്കാം...
നിറം നഷ്ടപ്പെട്ട്
പിടഞ്ഞുപിടഞ്ഞ്
വീണsർന്നിട്ടും
പിന്നെന്തിനാവും,
തെന്നലതിനെ
നിലത്തിട്ടുരുട്ടി
അട്ടഹസിച്ച്
പദതാഡനങ്ങൾക്ക്
നൽകുന്നത്.....

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...