ഓര്‍മ്മകളെ തോല്പിച്ചു വേണ-
മെനിക്കെന്റെ വിലയെഴാ
കിനാക്കളെ തിരിച്ചെടുക്കാന്‍...
പെറ്റു പെരുകുമെന്നുറച്ചു
മാനം കാണാതെ ഒളിപ്പിച്ച
മയിപ്പീലി പോലവേ..
അന്ധകാരമേല്‍കാതെ
നേരിന്‍ തൂവെണ്മയേകി
മനക്കാമ്പില്‍ നിധി പോല്‍
കാത്തു വച്ചൊരാ കിനാക്കളെ
കട്ടെടുത്തു ഞാനിന്നെന്‍
ഓര്‍മ്മകള്‍ക്ക്
വിലപേശലിനു നല്‍കി....
ഇന്നെവിടെന്‍ കിനാക്കള്‍....?
നറുതിരി മണമോലും
എന്‍ കിനാക്കള്‍...
തച്ചുടയ്ക്കുവാന്‍ പാഞ്ഞടുക്കും
നീരാളി പോല്‍ മാനവര്‍ ചുറ്റും
ശില പോല്‍ മാനസം തീര്‍ത്തതില്‍
സ്വാര്‍ഥമോഹങ്ങള്‍ വിതച്ചു രസിക്കെ..
ദൈന്യതയോലും യാചനാ
മിഴികളുമായി ഓരോ മുഖങ്ങളിലും
ഉറ്റു നോക്കുന്നു ഞാന്‍
കാണ്മതിലൊരിടത്തും
നേരിന്‍ നിശ്ശബ്ദ ദീപ്തം
ഓരോ മനസ്സും ചികഞ്ഞു നോക്കി
നേരിന്‍ ഗന്ധമാം നറു സുഗന്ധം
കാണുന്നു ഞാനെവിടെയും
കഠോര മാനസം തീര്‍ത്തൊരാ
മൃഗതൃഷ്ണ ഗര്‍ഭം ധരിച്ചതാം
ഉന്മാദത്തിന്‍ നൃത്തം മാത്രം!!
മരീചിക പോല്‍ ഭ്രമിപ്പിക്കും ചതി
തന്‍ പൊയ്മുഖങ്ങള്‍ മാത്രം!!
ഞെട്ടി പിന്തിരിഞ്ഞു നടകൊള്ളവെ
നല്‍കി ഞാനെന്‍ കിനാക്കളെ
ഓര്‍മ്മകള്‍ക്ക് സമ്മാനമായി
ഓര്‍മ്മകളെ തോല്പിച്ചു
വേണമിനി എനിക്കെന്റെ
വിലയെഴാ കിനാക്കളെ
തിരിച്ചെടുക്കാന്‍...
No comments:
Post a Comment