വെറുതേ സ്മരിക്കുന്നു ഞാൻ
സഖീ....നീ........
ഇന്നെൻ കിനാവിൽ വന്നെങ്കിൽ.
ആർദ്രമായി തൊട്ടു വിളിച്ചെങ്കിൽ
കാതിൽ പരിഭവം പൊഴിച്ചുവെങ്കിൽ
സൌഹൃദത്തിൻ ഈണം
നാം ദിനവും പകർന്നതല്ലേ.....
നിൻ മിഴിയിലൊളിയ്ക്കുമാ-
മൌനം ഞാൻ തേടിയിട്ടും
മറുമൊഴിയായൊരു സ്മിതം
നീ എൻ നേർക്കു നീട്ടിയിട്ടും
എന്തേ നിൻ നൊമ്പരത്തിന-
നർഥമീ ഞാൻ കണ്ടതില്ല..
നിദ്രതൻ കാലെച്ചയ്ക്കായ് ഞാൻ
കാതോർക്കും വേളയിൽ ...
കാതങ്ങൾക്കപ്പുറത്തു നിന്നും
ഒരു നേർത്ത സ്വരമായി നീ-
യെൻ ചാരെയണഞ്ഞിട്ടും
എന്തേ നിൻചിത്തത്തിൽ വി-
ങ്ങുമാ നൊമ്പരം സഖിയാം
എന്നോടു നീ ഓതിയില്ല......
എല്ലാം ഒടുക്കാൻ നീ നിനച്ച
നേരം...
ഒരു മാത്ര നീയെന്നെ .....
സ്മരിച്ചുവെങ്കിൽ....
നിൻ വിരൽത്തുമ്പെനിക്കായ്
ചലിച്ചുവെങ്കിൽ.....
ആരുമറിയാതെ പോയ്
മറഞ്ഞോ നീ .....
എന്നെയീ തപ്തനിശ്വാസത്തിൻ..
വഴിയിലോ വിട്ടെറിഞ്ഞു..........
അകാലത്തിൽ മരണം വരിച്ച എന്റെ പ്രിയ ചങ്ങാതി ശാലുവിന്റെ ഓർമ്മയ്ക്കായ്......
എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില്‍ നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല്‍ സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില്‍ എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Subscribe to:
Post Comments (Atom)
ശരികളിലെ ശരി തേടുമ്പോള്‍ ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
-
ഇന്നലെകളുടെ വേരുകളില്‍ ചവിട്ടി ഇന്നിന്റെ പച്ചപ്പില്‍ നിലയുറപ്പിച്ച് നാളെയെന്ന ശൂന്യതയിലേക്ക് വെറും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയ...
-
കാലം ഇര തേടുന്ന മാര്‍ജ്ജാരനെ പോല്‍ പതുങ്ങി വന്ന് മസ്തിഷ്കത്തെ കാര്‍ന്ന് തിന്നുന്നതറിയാതെയല്ല , മാനം കാണാതെയൊരു മയില്പീലിത്...
2 comments:
ആത്മസഖിക്കായി കവിതാര്ച്ചന
nombarathipoovu
Post a Comment