Wednesday, July 7, 2010

ശാന്തി തീരത്തിലേക്ക്...(കവിത)




ഈ കണ്ണീര്‍പ്പന്തലില്‍ എന്തേ വന്നു നീ
പാടിപ്പറന്നു വളര്‍ന്നൊരെന്‍ പൈങ്കിളീ
കൂടെയീ യാത്രതന്‍ അന്ത്യം വരെ നിന്‍

കൂട്ടിനു വന്നവരെങ്ങു പോയെന്‍ സഖി....

കൂടെ നടന്നു നിന്‍ മനമില്‍ വൃഥാ‌
കിനാക്കള്‍ വിതച്ചു രസിച്ചവരെങ്ങോ
കൂട്ടായിന്നു കാണേണ്ട വേളയിലേതോ
ഇരുള്‍ക്കാട്ടില്‍ ഉപേക്ഷിച്ചകന്നുവോ..

കാണുന്നു ഞാന്‍ നിന്‍ ആര്‍ദ്രമാം

മിഴികളിന്നാദ്യമായ് എന്നെ തേടുവതും
രാത്രി തന്‍ സങ്കല്പനങ്ങളില്‍ നീയെന്‍
കാലൊച്ചയ്ക്കായെന്നും കാതോര്‍പ്പതും..

നിത്യവും നിന്‍ നയനങ്ങളീറനാകവെ

വഹ്നി ജ്വാലയായ് ആഴി തന്‍
അലകളായ് മാടി വിളിച്ചതില്ലേ ഞാന്‍
എന്തേ നീയെന്‍ പദസ്വനം കേട്ടതില്ല.

നിനകേകാം ഞാന്‍ ശാന്തി ഇന്നെന്‍
വിരല്‍ത്തുമ്പിന്‍ നനുത്ത സ്പര്‍ശത്തിനാല്‍ യാത്രയാകാമിന്നു നമുക്കാ തീരം തേടി

നടകൊള്‍വൂ നീയെന്‍ ശാന്തതയിലലിയൂ..

വാനില്‍ നീങ്ങുമീ കാര്‍മുകില്‍ ശകലങ്ങള്‍
കണ്‍ചിമ്മി ആരവ തുടിതാളം തുടരവേ,
വരൂ സഖീ...യാത്രയാവാം നമുക്കിനി
മൃതിയാം ശാന്തി തീരത്തിലേക്ക്.......

4 comments:

Nash ® said...

കൂടെ നടന്നു നിൻ മനമിതിൽ വൃഥാ‌-
കിനാക്കൾ വിതച്ചു രസിച്ചവരെങ്ങോ
കൂട്ടായിന്നു കാണേണ്ട വേളയിലേതോ
യിരുൾക്കാട്ടിൽ ഉപേക്ഷിച്ചകന്നുവോ......?

ഉപാസന || Upasana said...

മൃതിയുടെ ശാന്തിതീരത്തിലേക്കു പോകണ്ട...

വരികള്‍ ഇടക്കു പദ്യത്തിന്റെ രൂപമാര്‍ജ്ജിച്ചപോലെ തോന്നി. മറ്റുചിലപ്പോള്‍ നല്ല കവിതാ വരികളും
:-)
ഉപാസന

INDIAN said...

ശാന്തി തീരത്തിലേക്കുള്ള യാത്ര ....!!
ആരും നയിക്കുന്നില്ല...!!
ദൂരമെത്രയെന്നറിഞ്ഞവരും ഇല്ല...!!

LasithaShabu said...

വരൂ സഖീ...യാത്രയാവാം നമുക്കിനി
മൃതി തൻ ശാന്തി തീരത്തിലേക്ക്.......

എല്ലാരും പൊയ്ക്കൊണ്ടിരിക്കുന്നു......... നമ്മളും

ഭാവുകങ്ങള്‍ റ്റീച്ചൂസെ

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...