എനിക്ക്,
നക്ഷത്രമായി മാറേണ്ട
ഭൂമിയെ പട്ടുപുതച്ചുറക്കുന്ന
പുല്‍ക്കൊടി ആയാല്‍ മതി...
എനിക്ക്....
താഴ്വരയിലെ ശാന്തതയില്‍
ഭൂമി തന്‍ തുടിപ്പിനു കാതോര്‍ക്കണം.
ഭൂമിയെ പട്ടുപുതച്ചുറക്കുന്ന
പുല്‍ക്കൊടി ആയാല്‍ മതി...
എനിക്ക്....
താഴ്വരയിലെ ശാന്തതയില്‍
ഭൂമി തന്‍ തുടിപ്പിനു കാതോര്‍ക്കണം.
മലകളില്‍ നിന്നൊഴുകുന്ന
ചന്ദനക്കാറ്റിനെ ചുംബിക്കണം
വല്ലപ്പൊഴുമെത്തുന്ന
ഇടയന്റെ ഗാനം കേള്‍ക്കണം
നടക്കാന്‍ തുടങ്ങുന്ന
കുട്ടിയുടെ പാദതാഡനമേല്‍ക്കണം
അവന്....
മുള്ളു കൊണ്ട നീറ്റലിനു മരുന്നാകണം
മുള്ളു കൊണ്ട നീറ്റലിനു മരുന്നാകണം
ചക്രവാളം നെയ്യുന്ന
ചുവന്ന തൂവാലയില്‍ ചിത്രമാകണം
ചുവന്ന തൂവാലയില്‍ ചിത്രമാകണം
നിലാവിന്റെ നീലക്കണ്ണുകളില്‍
ആര്‍ദ്രമായി മുത്തണം
വസന്തമെത്തുന്നത്
കിളികളിലൂടെ കേള്‍ക്കണം
എനിക്ക്...
അന്തമില്ലാത്ത നാളുകളിലെ
നക്ഷത്ര ജഡമാവണ്ട
ഒരു ദിവസത്തെ
പുല്‍ക്കൊടിയായാല്‍ മതി.....
1 comment:
സുന്ദരം...
ഏറെ ഇഷ്ടമായി ആശയം..!!
Post a Comment