Saturday, September 4, 2010

ഇത്തിരിയിത്തിരി....



ഇത്തിരി വെട്ടത്തിനാല്‍
ജന്മം പൂണ്ടതാണീ
നിഴല്‍...

ഇത്തിരി സ്നേഹത്താല്‍
ഉയിര്‍ കൊണ്ടതാണീ
സൌഹൃദം...

ഇത്തിരി വാക്കിനാല്‍
ചവര്‍ക്കുന്നതാണീ
പരിഭവം...

ഇത്തിരി നോവിനാല്‍
പൊള്ളുന്നതാണീ
നെഞ്ചകം...

 ഇത്തിരി മൌനത്താല്‍
വിങ്ങുന്നതാണീ
ചിന്തകള്‍...

ഇത്തിരി നിനവിനാല്‍
പെയ്യുന്നതാണീ
മിഴിനീര്‍...




12 comments:

Unknown said...

nizhalayi vanna oru jeevithmthil ellam mizhineeril avsankunnu.............kollaam
nalla chinthakal ennu paryan vayya

but real thoghts

Anonymous said...

Vayichu kazhinjappo enikkevideyokkeyo novunnu......Njanum teachere orupadu vedanippichuvo???????

graphics said...

vallatha oru nombaram feel cheyyunnallo chechee........

binu chelakkara said...

വീണ്ടും കരയിപ്പിക്കും ഈ ചേച്ചി

INDIAN said...

ഇത്തിരി വാക്കില്‍ ഒത്തിരി കാര്യങ്ങള്‍..!!
നന്നായി..
ആശംസകല്‍..!

നിരീക്ഷകന്‍ said...

ഇത്തിരി നിനവിനാല്‍
പെയ്യുന്നതാണീ
മിഴിനീര്‍ ....


എന്തിനായ് .....?

ഓര്‍മ്മിക്കാതിരിക്കുവിന്‍ ഒന്നും ....
മറവിയുടെ ലോകത്തെക്കെത്തുക .....
വേദനകളില്ലാത്തവന്‍റെ ലോകം അവിടം മാത്രമല്ലെ ....?

Unknown said...

ഇത്തിരി സ്നേഹത്താല്‍
ഉയിര്‍ കൊണ്ടതാണീ
സൌഹൃദം...
***************************

വളരെ ചെറിയ വലിയ കവിത. തീരെ കുറച്ച്
വാക്കുകളാല്‍ ഒരു പാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
നന്നായിരിക്കുന്നു ടീച്ചൂസേ.ഭാവുകങ്ങള്‍

Unknown said...

കൂട്ടത്തില്‍ ‘ഇത്തിരി’ സന്തോഷവുമാകാം കേട്ടോ.

അനില്‍കുമാര്‍ . സി. പി. said...

കൂട്ടത്തില്‍ ‘ഇത്തിരി’ സന്തോഷവുമാകാം കേട്ടോ.

LasithaShabu said...

എന്തേ ഇപ്പോഴുമിങ്ങനെ ങെ..... കവിത ഇഷ്ടായി....ഭാവുകങ്ങള്‍

MC RAJ said...

ഇത്തിരി സ്നേഹത്താല്‍
ഉയിര്‍ കൊണ്ടതാണീ
സൌഹൃദം...
Thherchayayum. Nalla Sauhrudangal Kooduthal Undakatte..

Anonymous said...

good....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...