Tuesday, December 6, 2011

ഋതു മര്‍മ്മരത്തിനൊരു മൌനം.........

സ്വപ്നങ്ങളുടെയും
വിഹ്വലതകളുടെയും
തീജ്ജ്വാലയില്‍
മൌനം 
തിളയ്ക്കുകയാണ്...

പങ്കിട്ട വാക്കുകളില്‍
കാനല്‍ ജലത്തിന്റെ
വശ്യത കണ്ട്
ഋതുക്കള്‍ മറയുകയാണ്..

ഭൂപാള രാഗത്തില്‍
എന്നോ ഉയിര്‍കൊണ്ട
ജീര്‍ണ്ണ ഗര്‍ത്തങ്ങളില്‍ 
നിപതിച്ച് ഒരു വന്‍മരം
കടപുഴകുകയാണ്...

ചുറ്റും പ്രളയം കിനാവു
തകര്‍ത്താടുമ്പോഴും
വഴുതി വീണുടയുന്ന
വാക്കിലും പോരിലും 
കനിവിനായി കേഴുന്ന
ജന്മാന്തരങ്ങള്‍....

അതെ ,
സ്വപ്നങ്ങളുടെയും 
വിഹ്വലതകളുടെയും
തീജ്ജ്വാലയില്‍ 
ഒരു പ്രളയ കിനാവില്‍ 
ഒരു പിടി മണ്ണില്‍
മൌനം തിളയ്ക്കുകയാണ്...

14 comments:

 1. അതെ ,
  സ്വപ്നങ്ങളുടെയും
  വിഹ്വലതകളുടെയും
  തീജ്ജ്വാലയില്‍
  ഒരു പ്രളയ കിനാവില്‍
  ഒരു പിടി മണ്ണില്‍
  മൌനം തിളയ്ക്കുകയാണ്...

  നല്ല കവിത..

  ReplyDelete
 2. ചുറ്റും പ്രളയം കിനാവു
  തകര്‍ത്താടുമ്പോഴും
  വഴുതി വീണുടയുന്ന
  വാക്കിലും പോരിലും
  കനിവിനായി കേഴുന്ന
  ജന്മാന്തരങ്ങള്‍....

  നല്ല ഹ്രദയ സ്പര്‍ശിയായ വരികള്‍ സുഹൃത്തേ നല്ല ഒരു കവിത ആശംസകള്‍ ......

  ReplyDelete
 3. വളരെ ആനുകാലിക പ്രസക്തിയുള്ള കവിത..
  ഒരു പ്രളയം ദു:സ്വപ്നം കണ്ട് കഴിയുന്ന 30 ലക്ഷം ജനങ്ങള്‍!

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ഹ്രദയ സ്പര്‍ശിയായ ഒരു കവിത ആശംസകള്‍ ......

  ReplyDelete
 6. ഇത്രയും ആനുകാലിക പ്രസക്തിയുള്ള വിഷയം വളരെ തന്മയത്വത്തോടെ കവിതയായി അവതരിപ്പിച്ച ടീച്ചറുടെ(എന്റെ ചേച്ചിയുടെ) കഴിവിനെ ഞാന്‍ ആദ്യമായി പ്രശംസിക്കുന്നു.

  കേരളീയന്റെ മാത്രമല്ല. മനസ്സാക്ഷിയുള്ള ഓരോ ജീവന്റെയും ഉള്‍ത്തുടിപ്പ് അറിഞ്ഞു കൊണ്ടെന്ന പോലെ പെരിയാര്‍ മഹാനദിയും മൗനത്തിലാണ്. ആ മഹാമൗനം ത്യജിക്കുന്ന നാള്‍ ... അതാവും ലോകം കണ്ട ഏറ്റവും വലിയ ത്യാഗവും (ഒരുപാട് ജീവന്‍ പണയം വെച്ചിട്ടാണെങ്കിലും അയല്‍ സംസ്ഥാനത്തിന് ജലം കൊടുത്തില്ലേ..) , അധികാരികളുടെ ലാഘവവും..!!

  ReplyDelete
 7. ഭൂപാള രാഗത്തില്‍
  എന്നോ ഉയിര്‍കൊണ്ട
  ജീര്‍ണ്ണ ഗര്‍ത്തങ്ങളില്‍
  നിപതിച്ച് ഒരു വന്‍മരം
  കടപുഴകുകയാണ്...

  നല്ല വരികള്‍

  ReplyDelete
 8. ഇഷ്ട്ടമായി ഈ വരികള്‍...

  ReplyDelete
 9. റോസ് മേരി ഒരിക്കല്‍ പറഞ്ഞു "ഞാന്‍ കവിതയെഴുതുമ്പോള്‍ ഒരനുവാചകനെ മുന്നില്‍ കാണുന്നു, അയാള്‍ക്ക് വായിക്കാനാണ് ഞാനെഴുതുന്നത് !"
  എനിക്കറിയാം ഈകവിത എനിക്കായി എഴുതിയതാണ്,
  കാരണം
  ഞാനാണല്ലോ
  സ്ഥാനികോര്‍ജ്ജം ഗതികോര്‍ജ്ജമാകുമെന്ന
  മറന്നു തുടങ്ങിയ ശാസ്ത്രപാഠങ്ങള്‍ ഓര്‍ക്കാന്‍ ഭയന്ന്
  വേവലാതികളില്‍ വേവാത്ത അത്താഴം കഴിക്കാനാവാതെ........
  ഞാനാണല്ലോ
  കാലപ്രവാഹത്തില്‍, പൊടിപിടിച്ച പരിച
  കളരിയുടെ ഇരുണ്ട മൂലയില്‍
  പൊടിയിലേക്ക് മടങ്ങുമ്പോള്‍
  തുരുമ്പിന്റെ ശാസ്ത്രനാമം ഓര്‍ക്കാന്‍ കഴിയാതെ.......
  ഞാനാണല്ലോ
  ഒരമ്മയ്ക്കുപോലുമാവാത്തത്ര സ്നേഹത്തിന്റെ താളത്തില്‍,
  കട്ടില്‍ തൊട്ടിലാട്ടുമ്പോള്‍,
  ഭിത്തികള്‍ പാടുന്ന
  സ്പന്ദനരാഗംതിരിച്ചറിയാനുള്ള സംഗീത ജ്ഞാനമില്ലാതെ.............
  ഞാനാണല്ലോ
  നഷ്ടപ്പെടാനൊന്നുമില്ലാഞ്ഞിട്ടും
  മഹാപ്രളയത്തെ വല്ലാതെ ഭയന്ന്........

  ReplyDelete
 10. കൊള്ളാം സഖേ ... നല്ല വാക്കുകള്‍ .
  ആശംസകള്‍ ....

  ReplyDelete
 11. ഇതെന്താ ഗോപന്‍ മാഷേ ...
  മുല്ലപ്പെരിയാര്‍ ഒരു വലിയ ഭയമായി ഗോപന്‍ മാഷിനെയും വിഴുങ്ങുന്നുണ്ടോ...?

  ReplyDelete

ജാലകങ്ങള്‍....

എന്നിലേക്കെത്തുന്ന എല്ലാ ജാലകങ്ങളും നിനക്കിനി അടയ്ക്കുകയോ തുറന്നിടുകയോ ചെയ്യാം. എങ്കിലും, ഒരിറ്റു കാഴ്ചയുടെ ഉറവയിലേക്ക് നീ മാറ...