Saturday, December 17, 2011

സ്മൃതിസ്പര്‍ശത്തിലൂടെ.....

കടമെടുത്തെ ശ്വാസത്തില്‍
ഓടി മറയുന്നത്
നിഴലനക്കങ്ങള്‍ !

ഭൂതകാലത്തിന്‍ താളുകളില്‍
പട്ടു പുതയ്ക്കുന്നു
നഷ്ടസ്വപ്നത്തിന്‍ മാറാല..


വര്‍ത്തമാനത്തെ ഈറനണിയിച്ച
വിഷവാക്കുകളില്‍
ഒരു കുഞ്ഞുനോവിന്റെ
പുനര്‍ജ്ജനി..

സ്മൃതിയാം പൊടിക്കാറ്റില്‍
മിഴികള്‍ ചുവന്നു തുടുക്കുമ്പോള്‍
പ്രണയബോധത്തിന്റെ
കള്ളിമുള്‍ച്ചെടിയില്‍
മനസ്സുടക്കി....

ഭൂതകാലത്തിന്‍ ചാറ്റല്‍ മഴയില്‍,
പഴകിയ ഓര്‍മ്മകളുടെ
തൂവല്‍ സ്പര്‍ശത്തിലേറി,
നീയെന്നെ തേടി വരുമ്പോള്‍
കരുതി വയ്ക്കാം നിനക്കായി...

ചിതയില്‍ ചന്ദന ഗന്ധത്തില്‍
ഉയര്‍ന്ന നിശ്വാസങ്ങളും
കനവുകളും ചെറു പുഞ്ചിരിയും
ദ്രവിച്ചു പോയോരു  ഹൃദയത്തിന്‍ വിലാപഘോഷവും....


11 comments:

 1. ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഈ അനുഗ്രഹീത കവയിത്രിക്ക്..!!

  ReplyDelete
 2. മനസ്സും, ഹൃദയവും ഇങ്ങനെ
  ഒന്നാണെന്നു പറയുകയും,
  മുറിയുകയും ചെയ്യുമ്പോള്‍
  കൂടുതല്‍ പാകമാകുന്ന
  ചിന്തകള്‍, കവിതകള്‍-

  ആശംസകള്‍..
  നന്മകള്‍..

  ReplyDelete
 3. സ്മൃതികള്‍ ശാപശരങ്ങളായി പിന്തുടരുന്നവന് വിസ്മൃതിയായിരിയ്ക്കും ചാറ്റല്‍മഴ!
  ഭൂതകാലത്തെ നഷ്ട സുഗന്ധങ്ങള്‍ വര്‍ത്തമാനത്തില്‍ കുളിര്‍മഴയാകുന്നുവെങ്കില്‍, ഒരുകുളിര്‍ക്കാറ്റായ്, തൂവാനമായ് നിനവുകള്‍ നിന്നെ തഴുകിയിടട്ടെ.. നമുക്ക് സ്വന്തമായ് എന്താണുള്ളത്, ഒരുകണക്കിന് എല്ലാം ഒരു കടമെടുക്കല്‍ തന്നെയല്ലേ, ജീവിതം വെറും മൂന്നക്ഷരം; മഹാ മഠയത്തരം.. മരണം മധുരമന്ത്രാക്ഷാരാം; മൌനം പോലെ മഹത്തരം..

  ReplyDelete
 4. എന്താ ഇങ്ങനെ
  ചിതയും
  പുകയുമൊക്കെയായി വീണ്ടും...?
  ദ് ശരിയല്ലാട്ടോ.
  സമസ്തജന്മങ്ങള്‍ക്കും
  ഒരു വാഴ്ച്ചക്കാലവും
  ഒരു വീഴ്ചക്കാലവുമുണ്ട്‌ .
  നമ്മുടെ ജനിമരണങ്ങളെ
  തൂക്കമിട്ടു ഹരിച്ചുവെയ്ക്കാനൊന്നും
  ബ്രഹ്മകാലത്തോളം
  വളര്‍ന്നില്ലല്ലോ നമ്മള്‍.
  നന്നായിരിയ്ക്കുക.
  ആയിരക്കണക്കിന്
  പ്രാര്‍ത്ഥനകളുണ്ട്
  സ്നേഹങ്ങളുണ്ട്
  എന്നെപ്പോലുള്ളവരുടെ
  വാത്സല്യങ്ങളും
  അനുഗ്രഹങ്ങളുമുണ്ട്
  മിനുവിന്.
  രചന അകത്തൊരു
  നോവുകോരിയിട്ടു.
  ഇനി മരണമല്ലാതെ
  പറന്ന് നടക്കുന്ന
  സര്‍വ്വം കീഴടക്കുന്ന
  ഒരു അഹങ്കാരപക്ഷിയുടെ
  സര്‍ക്കീട്ടിന്റെ
  കഥ പറയൂ.
  അറിയട്ടെ ആ പത്രാസും
  ഒരു കവിതയില്‍.

  സ്നേഹത്തോടെ ....

  ReplyDelete
 5. എന്തിനിങ്ങിനെ അകം വിങ്ങി കുറിക്കുന്നു വാക്കുകള്‍ ......?

  ReplyDelete
 6. പ്രിയപ്പെട്ട മിനി,
  ഹൃദ്യമായ വരികള്‍....!മനസ്സില്‍ സന്തോഷം നിറയട്ടെ!ചിത്രം വളരെ നന്നായി!
  ആശംസകള്‍!
  ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 7. നന്നായിട്ട്ണ്ട് മിനുസേ .............

  ReplyDelete
 8. വര്‍ണ്ണശബളമാണ് ഭൂതകാലമെന്നൊരു സങ്കല്‍പ്പമുണ്ട് !
  " Such such were the joys....." വില്ല്യം ബ്ലേക്ക്.
  ഇവിടെ നഷ്ടസ്വപ്നങ്ങളുടെ മാറാല താളുകളെ പൊതിഞ്ഞിരിക്കുന്നു.
  ഒരു ചെറിയ ആശയവിനിമയം പോലും നോവാകാമെന്ന അവസ്ഥയുള്ള വര്‍ത്തമാനം.
  നേരിട്ടു സംവേദിക്കുമ്പോഴെല്ലാം നോവുപടര്‍ത്തുന്ന കള്ളിമുള്‍ച്ചെടിയായി പ്രണയ ബോധം!
  കരുതി വക്കുന്നതോ ദ്രവിച്ചഹൃദയത്തിന്റെ ബലത്തില്‍ കുറച്ചു സ്പന്ദന താളങ്ങള്‍ !
  കവിത നന്നായിരിക്കുന്നു. ശുഭപ്രതീക്ഷയില്ലാത്ത ചിന്തകള്‍ പദങ്ങളിലാക്കുന്നതില്‍ വിജയിച്ചു.

  ReplyDelete
 9. വരികള്‍ നന്നായിരിക്കുന്നു ആശംസകള്‍ ഒപ്പം ഒരു സംശയവും

  "സ്മൃതിയുടെ പൊടിക്കാറ്റില്‍
  മിഴികള്‍ ചുവന്നു തുടുക്കുമ്പോള്‍"" "
  "
  ഇവിടെ തുടുത്തപ്പോള്‍ എന്നല്ലേ ചേരുക?

  ReplyDelete
 10. ചിതയില്‍ ചന്ദനപുകയായ
  ഒരു പിടി കനവുകളും
  ഒരു ചെറു പുഞ്ചിരിയും
  ദ്രവിച്ച ഹൃദയത്തിന്റെ
  വിലാപഘോഷവും....
  മനോഹരം .....ആശംസകള്‍ .....

  ReplyDelete
 11. അഭിനന്ദനങ്ങള്‍....

  ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...