Sunday, February 19, 2012

നിന്നോട് പറയാനുള്ളത്......

മടക്കയാത്ര ചൊല്ലുകയാണ്...

എനിക്കായ് പിറന്ന് മരിച്ച ദിനങ്ങളോടും,
തണല്‍ വീശി  നടന്നു തളര്‍ന്ന ഹൃദയങ്ങളോടും,
നടന്നകന്ന അന്യമായ  ജീവിത പാതകളോടും,
കുളിരേകാതെ പോയ ചാറ്റല്‍ മഴയോടും,

പേടിച്ചുണര്‍ത്തിയ മേഘനാദത്തോടും,
ഒഴുകി പരന്നു വരണ്ട് മരിച്ച നദികളോടും,
കാലം തെറ്റി വന്നെത്തിയ വര്‍ഷത്തോടും,

തൊട്ടുരുമ്മി ചുംബിച്ച് പൊടുന്നനെ 
പിണങ്ങിപ്പോയ തിരമാലകളോടും,

ഇനി മടക്കയാത്ര ചൊല്ലുകയാണ്...

പറയാതെ കാത്തു വച്ച ഇത്തിരി വാക്കുകളും,
നല്‍കാതെ ഒളിപ്പിച്ച  പുഞ്ചിരിയും,
നിറം മങ്ങിയ വര്‍ണ്ണ സ്വപ്നങ്ങളും,
കൈക്കുമ്പിളില്‍ നിറച്ച്....

ഓര്‍മ്മകളുടെ നൈര്യന്തരത്തില്‍
കണ്ണീരുപ്പിന്റെ രുചി നിറച്ച്,
ഇനി യാത്ര ചൊല്ലുകയാണ്...
ഒരു മടക്കയാത്ര......

11 comments:

Tintu mon said...

mmmm.... ellavarodum madakkayathra cholli ithengottaa pone????

ഇലഞ്ഞിപൂക്കള്‍ said...

ടീച്ചൂസേ,, ഞാനിത് കവിതാവിഭാഗത്തില്‍ ഉള്‍പ്പെടുത്തി വായിച്ചൂട്ടൊ.. :))

റിയ Raihana said...

nannaayitund .......

raj said...

ഒരു മടക്കയാത്ര...... kollam minuse

Unknown said...

kollam

M. Ashraf said...

നല്ല വരികള്‍. നഷ്ടബോധം പകരുന്നത്. അഭിനന്ദനങ്ങള്‍

SUNIL . PS said...

ഇനി മടക്കയാത്ര ചൊല്ലുകയാണ്...

nanaayi........

കൊച്ചുമുതലാളി said...

മനോഹരമായ വരികള്‍; അഷറഫ് പറഞ്ഞത് പോലെ നഷ്ടബോധം പടരുന്നത്!

ലക്ഷ്യത്തിലെത്തിയതിനുശേഷമേ മടക്ക യാത്ര തുടങ്ങാവൂ.. ഇടവഴിയില്‍ വെച്ച് മടങ്ങിപ്പോരണമെന്ന് തോന്നുന്നത് ഭീരുത്വമാണ്. യാത്ര തുടര്‍ന്നു കൊണ്ടേയിരിയ്ക്കൂ.. ഒരുനാള്‍ ലക്ഷ്യത്തിലെത്തി മടക്കയാത്രയ്ക്കായ് യാത്ര പറയാം..


ഇവിടെ എത്താന്‍ വൈകി, നാട്ടില്‍ പോയ കാരണം ഈ പോസ്റ്റ് ഡാഷ്ബോഡില്‍ അടിയിലായിപ്പോയി, ഇപ്പോഴാണിത് കണ്ടത്. നാട്ടിലെത്തി ടീച്ചറോട് സംസാരിയ്ക്കാന്‍ ഞാന്‍ ട്രൈ ചെയ്തിരുന്നു. നാട്ടില്‍ നമ്പര്‍ അറിയാത്ത കാരണമാണോ ഫോണ്‍ എടുക്കാഞ്ഞത്?

ഗോപകുമാര്‍.പി.ബി ! said...

പ്രകൃതിയുടെ ലയതാളങ്ങള്‍ തെറ്റിയത് ശ്രദ്ധയിലുണ്ട്
പക്ഷേ അതല്ല സങ്കടപ്പെടുത്തുന്നത്, അതാണ് ചാറ്റന്‍മഴക്ക് കുളിരേകാനാവുന്നില്ലാത്ത അവസ്ഥ വരുന്നത്!
ദിനങ്ങള്‍ പിറന്നുമരിച്ചത് തനിക്കായാണെന്നും, ഹൃദയങ്ങള്‍ തനിക്ക് തണല്‍ വീശിതളര്‍ന്നെന്നും പറയുമ്പോള്‍ ജീവിതത്തെ സ്നേഹിക്കുന്നുവെന്നു വ്യക്തം!പറയാന്‍ കുറേ ബാക്കി വച്ചിരിക്കുന്നു. അതെ! കുറേയധികം പറയാനുണ്ട്, അത് പറഞ്ഞുതീരും മുമ്പ് എവിടെ പോകുന്നു?

kanakkoor said...

മടക്കയാത്ര നന്നായിരിക്കുന്നു. സംവദിക്കുന്നു. അഭിനന്ദനങ്ങള്‍

Minu Prem said...

അഭിപ്രായം അറിയിച്ച പ്രിയര്‍ക്ക് നന്ദി....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...