Wednesday, June 20, 2012

സനാഥത്വത്തില്‍ അനാഥത്വം പേറുന്നവര്‍..




അരണ്ട വെളിച്ചത്തില്‍ ഒഴിഞ്ഞ ദിക്കില്‍
ഒച്ചയനക്കങ്ങളില്ലാതെ തിരക്കുകളില്ലാതെ
ഓര്‍മ്മകളുടെ മാത്രം ബാക്കിപത്രത്തില്‍
മിഴിനീരുപ്പു വറ്റിച്ചിരിക്കുന്നു ഒരമ്മ.....

ഇടനേരമല്പം മൌനവേളയില്‍
അമ്മ തന്‍ പഴ മനസ്സില്‍
മടക്കു നിവര്‍ത്തി തെളിയുന്നു ..

കാല്‍ത്തള കിലുങ്ങിക്കിലുങ്ങി
ആര്‍ത്ത് കൊഞ്ചി ചിരിച്ച്
തന്‍ മക്കള്‍ തിമിര്‍ത്തുണര്‍ന്ന്
കൊഴിഞ്ഞു പോയ കാലം...

പാദങ്ങളൊന്നിടറി വീണിടാതെ
പൈദാഹ കയ്പേതുമറിയിയ്ക്കാതെ
വെയിലും മഴയും തളര്‍ത്തിടാതെ
ഒക്കത്തെടുത്തോമനിച്ചു ആറ്റുനോറ്റ്
തന്‍ മക്കളെ കാത്ത് കാത്തോരു കാലം..
ദീനരായ് അവരൊന്നു ഞരങ്ങുമ്പോള്‍
കണ്ണിമ ചിമ്മാതെ താങ്ങായ് കാവലായ്
ചുണ്ടില്‍ വാത്സല്യ ദുഗ്ദ്ധത്താല്‍  തേനൂട്ടി
തന്‍ മാറിന്‍ ചൂടിന്‍ താരാട്ടിനാലുറക്കി
കാത്തു കാത്തങ്ങനെ ജീവന്റെ ജീവനായ്
തന്‍ മക്കളെ പോറ്റിയോരു കാലം..

ഇന്നേതോ ദൂരസ്ഥരാണവര്‍ മക്കള്‍
പരിഷ്കാര മക്കളായി മാറിയോര്‍
ക്ലാവു പിടിച്ചൊരു ഓട്ടു പാത്രത്തെ
പോലെ ഓര്‍ക്കാറില്ല കാണാറില്ല
തേടാറില്ലവര്‍  പാവമീ അമ്മയെ..

തന്‍ മക്കളെ ഒരു കണ്‍പാര്‍ത്തീടാമെന്നൊരു
കിനാവല്ല ;അനാഥത്വം പീള കെട്ടുമാ മിഴികളില്‍
തെളിവതിപ്പോഴും ഒരു മുലപ്പാലിന്‍ നേരു മാത്രം
സ്നേഹമുലപ്പാലിന്‍ നേരു മാത്രം...

19 comments:

ajith said...

എന്നാലുമാ വൃദ്ധഹൃദയത്തില്‍ സ്നേഹത്തിനണുവോളം കുറവുമില്ല. മക്കള്‍ ഈ കടമൊക്കെ എവിടെപ്പോയി തീര്‍ക്കുമോ...ആര്‍ക്കറിയാം?

Minu Prem said...

മക്കള്‍ എന്തു തെറ്റു ചെയ്താലും പൊറുക്കുന്ന ഒരു ജന്മം അത് മാതാവ് തന്നെയല്ലേ....എന്നും എന്റെ മക്കള്‍ എന്റെ മക്കള്‍ എന്നൊരു പല്ലവി മാത്രം ആ ചുണ്ടുകളില്‍ അവസാന ഇരുളും വിഴുങ്ങും വരെ.....

അഭിപ്രായത്തിനു നന്ദി അജിത്ത് മാഷേ...

bkcvenu said...

മക്കളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അമ്മമ്മാര്‍ ആഘോഷിക്കുന്നത് കണ്ണീരിനാല്‍ തന്നെയാണ്. മക്കളുടെ വിജയം, പരാജയം, രോഗം,രോഗമുക്തി ,വിവാഹം എല്ലാം അമ്മമാര്ക്ക് കരയാനുള്ള കാരണങ്ങള്‍ ആണ് .ഈ വറ്റാത്ത കണ്ണീരിന്റെ ഉറവിടം സ്നേഹമാണ്. പക്ഷെ ചില നിര്ഭാഗ്യവതികളായ അമ്മമാര്ക്ക് ഈ കണ്ണീരും സ്നേഹവും മാത്രമേ ബാക്കിയാകാറൂള്ളൂ ____________

nurungukal said...

ഒരു നല്ല വായന രാവിലെ തന്നതിന് ഒത്തിരി നന്ദി.

കുഞ്ഞൂസ് (Kunjuss) said...

ഭൂമിയിലെ എല്ലാ നല്ല അമ്മമാര്‍ക്കുമായി സമര്‍പ്പിക്കുന്നു ഈ നല്ല കവിത....

shahjahan said...

നല്ല രചന മിന്നു ..മനസ്സില്‍ തട്ടും വിധം രചിച്ചു.

മുന്നൂസ് വിസ്മയലോകത്ത് said...

ഒരല്‍പം കണ്ണീര്‍ പൊഴിച്ച് കൊണ്ടല്ലാതെ ഈ രചന വായിച്ചു തീര്‍ക്കാന്‍ എനിക്ക് കഴിയില്ല. കാരണം ഞാന്‍ എന്റെ ഉമ്മയെ എത്ര മാത്രം സ്നേഹിക്കുന്നു എന്നത് എനിക്കറിയാം. ഈ ഭൂമിയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ സ്നേഹിക്കുന്നത് എന്റെ ഉമ്മയെയാണ്.എന്നാല്‍ എന്റെ ഉമ്മ എന്നെ സ്നേഹിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ആ സ്നേഹം പോലും എത്രയോ നിസ്സാരമാണ്.എന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമയ്ക്കുമ്പോള്‍ സഹധര്‍മ്മിണി അനുഭവിച്ച വിഷമതകള്‍ കണ്ട് എന്റുമ്മയും ഇതുപോലെ എന്നെ ചുമയ്ക്കുമ്പോള്‍ അനുഭവിച്ചിരിക്കുമല്ലോ എന്നോര്‍ത്ത് ഞാന്‍ കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്."മാതാവിന്റെ കാലിനടിയിലാണ് നിങ്ങളുടെ സ്വര്‍ഗ്ഗം"എന്ന് ആഹ്വാനം ചെയ്ത ഇസ്ലാം മതം അനുഗ്രഹപൂര്‍ണ്ണമാണ്.

എന്നാല്‍ രഹസ്യ കാമുകനുമായുള്ള അവിഹിത ബന്ധം മനസ്സിലാക്കിയ മകളെ , തന്റെ ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭയപ്പെട്ടതിനാല്‍ കാമുകനുമൊത്ത് അരുംകൊല ചെയ്ത മാതാവിന്റെ കഥയും നമുക്ക് സുപരിചിതമാണ്..!

കാലിക പ്രസക്തിയുള്ള വളരെ നല്ല രചന.. അഭിനന്ദനങ്ങള്‍ ചേച്ചീ..!!

സ്നേഹ മനസ്സ് .. said...

കാലീക പ്രസക്തം ..വൃദ്ട സധനങ്ങള്‍ സമൂഹത്തിന്റെ സ്നേഹ ശൂന്യതക്ക് ഉദാഹരണം

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം സഖീ...

മനസ്സാലെ നമ്മള്‍...നിനയ്ക്കാതെ നമ്മള്‍... കൊടുങ്കാറ്റ് പോലെ വരും കാലം...ഈശ്വരാ..!

Unknown said...

പൊക്കിള്‍കൊടി അടയാളം മാത്രം പട്ടടയോളം '
അഭിനന്ദനങ്ങള്‍

ഇവിടെ എന്റെ ചിന്തകള്‍
http://admadalangal.blogspot.com/

Unknown said...

തന്‍ മക്കളെ ഒരു കണ്‍പാര്‍ത്തീടാമെന്നൊരു
കിനാവല്ല ;അനാഥത്വം പീള കെട്ടുമാ മിഴികളില്‍
തെളിവതിപ്പോഴും ഒരു മുലപ്പാലിന്‍ നേരു മാത്രം
സ്നേഹമുലപ്പാലിന്‍ നേരു മാത്രം...

അകാലത്തില്‍ എന്നെ വിട്ടുപിരിഞ്ഞു പോയ എന്‍റെ പ്രിയപ്പെട്ട ഉമ്മയെ ഞാന്‍ ഓര്‍ത്തുപോകുന്നു...

Vishnu N V said...

കാലീക പ്രസക്തം.
കവിത എന്ന രീതിയില്‍ കുറച്ചു കൂടെ മിനുക്ക്‌ പണി ആവാം എന്ന് തോന്നുന്നു

Admin said...

സ്നേഹം വേണ്ടുവോളമനുഭവിച്ച് സംരക്ഷണയില്‍ വളര്‍ന്ന്, ഒരു നിലയിലെത്തുമ്പോളൊടുവില്‍ ചുക്കിച്ചുളിഞ്ഞ് ഭംഗി നഷ്ടപ്പെട്ട മാതാപിതാക്കളെ സ്വന്തം സ്റ്റാറ്റസിനുചേരില്ലെന്നു തോന്നി വലിച്ചെറിയുന്ന അല്ലെങ്കില്‍ വിട്ടകലുന്ന ആധുനിക ഉപഭോഗ സംസ്കാര സൃഷ്ടികളെ എന്തുവിളിക്കണം?
കന്നുകാലിത്തൊഴുത്തിലും, അമേദ്യക്കുഴമ്പിലും ചങ്ങലക്കിടപ്പെടുന്ന മാതൃത്വങ്ങളുടെ വാര്‍ത്തകള്‍ പത്രങ്ങളിലൂടെ നാം കാണുന്നതാണല്ലോ.
കാലികപ്രസക്തിയുള്ള കവിത.. ആശംസകള്‍..

Biju Davis said...

ഇരിപ്പിടത്തില്‍ കാണുക...

http://irippidamweekly.blogspot.com/2012/06/blog-post_23.html

പ്രവീണ്‍ ശേഖര്‍ said...

അമ്മയെ കുറിച്ച് എത്രയെഴുതിയാലും വായിച്ചാലും മാറി വരില്ല. ഈ അമ്മ പോസ്റ്റ് ഇഷ്ടായി..ഈ ലോകത്തില്‍ എത്ര അമ്മമാര്‍ ഇത് പോലെ..നൊമ്പരപ്പെടുത്തിയിരിക്കുന്നു.

ആദ്യം ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ ഞാന്‍ കരുതി ലീഗ്കാരുടെ ബ്ലോഗായിരിക്കുമെന്നു ..ആകെ മൊത്തം പച്ച. പച്ച മീനും ണ്ട് ല്ലേ. വായിക്കാന്‍ ചെറിയ ബുദ്ധിമുട്ട് തോന്നുന്നു. നല്ല പച്ച കളര്‍ കിട്ടുമോന്നു നോക്കൂ..

ആശംസകള്‍..

കൊച്ചുമുതലാളി said...

നല്ല കവിത
ആശംസകള്‍!

റിനി ശബരി said...

തന്‍ മക്കളെ ഒരു കണ്‍പാര്‍ത്തീടാമെന്നൊരു
കിനാവല്ല ;അനാഥത്വം പീള കെട്ടുമാ മിഴികളില്‍
തെളിവതിപ്പോഴും ഒരു മുലപ്പാലിന്‍ നേരു മാത്രം
സ്നേഹമുലപ്പാലിന്‍ നേരു മാത്രം.....
വാല്‍സല്യമായി മാറൊട് ചേര്‍ത്ത
ആ അമ്മ മനം ആരു കാണുന്നു ..
അതു കൊണ്ട് എന്തു നേട്ടം ..
ഇന്നില്‍ ജീവിച്ച് നാളേക്ക് കൂമ്പാരമാക്കുന്നവര്‍ ..
പൊഴിഞ്ഞു വീഴുന്ന മിഴിനീര്‍ പൂക്കളേ
ഒന്നു തടുക്കുവാന്‍ ഹൃദയത്തൊട് ചേര്‍ക്കുവാന്‍ ..
എല്ലാരുമുണ്ടായിട്ടും , ആരൊരുമില്ലാതെ കഴിയുന്ന
അനാഥ ജന്മങ്ങള്‍ .. അമ്മേ പൊറുക്കുക ..

raj said...

നല്ല കവിത....

INDIAN said...

അമ്മയ്ക്കു പ്രണാമം..!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...