Wednesday, April 24, 2013

മഴ....

മഴ....
പൊള്ളുന്ന
നെഞ്ചകത്തില്‍
ചാഞ്ഞു പെയ്ത്
ചിണുങ്ങി പെയ്ത്
ഒളിഞ്ഞും തെളിഞ്ഞും

ചരിഞ്ഞും വീശിയും
നിര്‍ത്താതെ
പെയ്തുപെയ്ത്
മഴകൈകളാല്‍
മനസ്സിന്റെ
ഗോവണിപടിയിലെ
ജാലകപാളിയില്‍
അവ്യക്ത ചിത്രം കോറി

ഇന്നലെയുടെ
ഇന്നിന്റെ
നാളെയുടെ
അവ്യക്തമാം
ഇടവഴികളിലേക്ക്
തിരിച്ചു പോകും 

മഴ....

3 comments:

  1. ചഞ്ഞുപെയ്യുന്ന മഴ

    ReplyDelete
  2. മഴയില്ലാത്തതോണ്ടാണോ എന്തോ ഇന്ന് ബ്ലോഗില്‍ വായിയ്ക്കുന്ന അഞ്ചാമത്തെ മഴയാണിത്
    നന്നായിട്ടുണ്ടേ...

    ReplyDelete
  3. അവ്യക്തമാം
    ഇടവഴികളിലേക്ക്
    തിരിച്ചു പോകും
    മഴ....

    ReplyDelete

ജാലകങ്ങള്‍....

എന്നിലേക്കെത്തുന്ന എല്ലാ ജാലകങ്ങളും നിനക്കിനി അടയ്ക്കുകയോ തുറന്നിടുകയോ ചെയ്യാം. എങ്കിലും, ഒരിറ്റു കാഴ്ചയുടെ ഉറവയിലേക്ക് നീ മാറ...