ചങ്ങാതി,
കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!
ആയുസ്സിന്റെ വസന്തത്തെ ഗ്രസിക്കാനായി
കൊടിയ ഗ്രീഷ്മം
പാഞ്ഞടുക്കുകയാണ്....
നീ ഓര്‍മ്മിക്കുക,
നൊമ്പരത്തിന്റെ ചോരയില്‍ കുതിര്‍ന്ന
വാക്കിന്റെ പൊരുളും
വിരഹത്തിന്റെ തീയില്‍ സ്ഫുടം ചെയ്ത
മനസ്സിലെ ആര്‍ദ്രവും
പാതിയടഞ്ഞ വാതില്‍പ്പടിയില്‍
വളപ്പൊട്ടുകള്‍ വിതറി
മാനം കാണാതെ കാത്തു കാത്തു വച്ച
മയില്‍പ്പീലിതുണ്ടു പോലെ
നിനക്കായി ദീപങ്ങള്‍
ചാര്‍ത്തുകയാണ്...
പകലിന്റെ ജലരാശിയില്‍
ഞാന്‍ മുങ്ങി നിവരട്ടെ..
ഇനിയും ആര്‍ദ്രമായി നീ നീട്ടും
മിഴികോണുകള്‍ അടയ്ക്കുക...
കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!!!!!
കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!
ആയുസ്സിന്റെ വസന്തത്തെ ഗ്രസിക്കാനായി
കൊടിയ ഗ്രീഷ്മം
പാഞ്ഞടുക്കുകയാണ്....
നീ ഓര്‍മ്മിക്കുക,
നൊമ്പരത്തിന്റെ ചോരയില്‍ കുതിര്‍ന്ന
വാക്കിന്റെ പൊരുളും
വിരഹത്തിന്റെ തീയില്‍ സ്ഫുടം ചെയ്ത
മനസ്സിലെ ആര്‍ദ്രവും
പാതിയടഞ്ഞ വാതില്‍പ്പടിയില്‍
വളപ്പൊട്ടുകള്‍ വിതറി
മാനം കാണാതെ കാത്തു കാത്തു വച്ച
മയില്‍പ്പീലിതുണ്ടു പോലെ
നിനക്കായി ദീപങ്ങള്‍
ചാര്‍ത്തുകയാണ്...
പകലിന്റെ ജലരാശിയില്‍
ഞാന്‍ മുങ്ങി നിവരട്ടെ..
ഇനിയും ആര്‍ദ്രമായി നീ നീട്ടും
മിഴികോണുകള്‍ അടയ്ക്കുക...
കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!!!!!
7 comments:
ചങ്ങാതി, കാലം കടന്നുപോകുകയാണ്
ഇത്രയൊക്കെ സംഭവിച്ചിട്ടും കാലം നിശ്ശബ്ദമായി പോകുകയാണെന്ന് പറയാന്‍ കഴിയുമോ?
കാലത്തെ തോൽപ്പിക്കുന്ന ചിലതൊക്കെയുണ്ട്..!!
നല്ല കവിത
ശുഭാശംസകൾ...
കാലത്തിന് അങ്ങനെ നിശബ്ദമാകാനൊക്കില്ല...നിശബ്ദരായി തീരുന്നത് നമ്മളാണ്
നല്ല കവിത
വാക്കിന്റെ പൊരുള്‍
വിരഹത്തിന്റെ തീയില്‍ സ്ഫുടം ചെയ്ത മനസ്സിലെ ആര്‍ദ്രത....
നല്ല ഭാവകല്‍പ്പനകള്‍ ..........
പകലിന്റെ ജലരാശിയില്‍
ഞാന്‍ മുങ്ങി നിവരട്ടെ
ആര്‍ദ്രമായ വരികള്‍ ടീച്ചര്‍ .. ഇഷ്ടം ..
Post a Comment