നിശ്ശബ്ദതയുടെ
കയത്തിലേക്ക്
അടുത്തപ്പോഴും
ഓര്‍മ്മകള്‍
നെരിപ്പോടു പോലെ
മനസ്സില്‍ പുകയുകയായിരുന്നു
ഉണരാത്ത യാത്രയില്‍
എപ്പോഴോ,
കാണുന്നുണ്ടായിരുന്നു
നിരാസത്തിലൂന്നിയ
നിന്നിലെ പ്രണയം ..
പ്രഭാതങ്ങളില്‍
സായാഹ്നങ്ങളില്‍
പുതുമലരുകള്‍ തേടിയുഴന്ന
നിന്നിലെ ഭ്രമരം
മന്ദസ്മിതം, ആഹ്ലാദം...
നിന്റെ വഴികളില്‍
തണലുകള്‍ക്ക് മേല്‍
മീനചൂട് പാകാന്‍
ഇനിയും കടന്നു വരില്ല..
മരണത്തിന്റെ കൈകള്‍
സ്വീകരിക്കാത്ത ഒരു
കരിമുകിലായി മാത്രം
നൊമ്പരഭാണ്ഡവുമായി
ഇനിയും യാത്രയാവാം.....
കയത്തിലേക്ക്
അടുത്തപ്പോഴും
ഓര്‍മ്മകള്‍
നെരിപ്പോടു പോലെ
മനസ്സില്‍ പുകയുകയായിരുന്നു
ഉണരാത്ത യാത്രയില്‍
എപ്പോഴോ,
കാണുന്നുണ്ടായിരുന്നു
നിരാസത്തിലൂന്നിയ
നിന്നിലെ പ്രണയം ..
പ്രഭാതങ്ങളില്‍
സായാഹ്നങ്ങളില്‍
പുതുമലരുകള്‍ തേടിയുഴന്ന
നിന്നിലെ ഭ്രമരം
മന്ദസ്മിതം, ആഹ്ലാദം...
നിന്റെ വഴികളില്‍
തണലുകള്‍ക്ക് മേല്‍
മീനചൂട് പാകാന്‍
ഇനിയും കടന്നു വരില്ല..
മരണത്തിന്റെ കൈകള്‍
സ്വീകരിക്കാത്ത ഒരു
കരിമുകിലായി മാത്രം
നൊമ്പരഭാണ്ഡവുമായി
ഇനിയും യാത്രയാവാം.....
2 comments:
യാത്രകള്‍ അവസാനിക്കുമോ എന്നെങ്കിലും?
കാവ്യ യാത്രയിൽ..
നല്ല കവിത
ശുഭാശംസകൾ...
Post a Comment