Monday, October 14, 2013

നേരറിവ്....

വേനല്‍
സായാഹ്നങ്ങളില്‍
നിറഞ്ഞ ചിരിയുമായി
ഉന്മേഷതീരം തേടാനോ

ചുണ്ടുകളിൽഅമരുന്ന
ഒരു ചുംബന മുദ്രയാൽ
ഊർന്നൂന്നിറങ്ങി
ഊർജ്ജം നിറയ്ക്കാനോ

സിരകളിൽപടർന്ന്
ഉണർവ്വിന്റെ ജ്വാലയാൽ
നിറവാര്ന്നു പടരുന്ന
ചൂടു പകരാനോ..

ആവി പാറുന്ന
ചായ കപ്പല്ല
മുന്നിലുള്ളത്
ഒഴിഞ്ഞ
സ്ഫടികപാത്രം മാത്രം..

6 comments:

ajith said...

ന്നാപ്പിന്നെ ഒരു ചായ അങ്ങ്ട് ണ്ടാക്ക്വാ....! ന്നിട്ട്ങ്ങ് കുടിക്ക്യാ...!!

Pradeep Kumar said...

സ്ഫടികപ്പാത്രത്തിൽ ജീവിതാഭിനിവേശത്തിന്റെ ലഹരി പകരുന്ന വീഞ്ഞായിരുന്നോ.....

സൗഗന്ധികം said...

ഒഴിഞ്ഞ സ്ഫടികപ്പാത്രം നോക്കിയിരിക്കെ നിറയ്ക്കാൻ മുതുകാടിനെക്കൊണ്ടേ പറ്റൂ.അജിത് സർ പറഞ്ഞതു പോലെ എഴുന്നേറ്റ് നല്ലൊരു ചായയിടൂന്നേ.എന്നിട്ട് കുടിച്ചാട്ടെ.


നല്ല കവിത.



ശുഭാശംസകൾ...

ബൈജു മണിയങ്കാല said...

ചായ കുടിചിട്ടെഴുതിയ കവിതയാണല്ലേ

AnuRaj.Ks said...

സ്ഫടിക പാത്രം മാത്രമേയുളളൂ.....ഒഴിക്കാന് ഹോട്ടായി വല്ലതും....

M. Ashraf said...

അവിടെ കൊടുക്കൂ ഒരു കട്ടന്‍ചായ.
മനോഹരമായിരിക്കുന്നൂട്ടോ.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...