Tuesday, December 17, 2013

കാറ്റിന്റെ കൈകളിൽ...

ഓര്മ്മകളുടെ
പോസ്റ്റ്മാര്ട്ടത്തിലാണ്
ചാപ്പിളയായി പിറന്ന
മൗനത്തിന്റെ സനാഥത്വം
കണ്ടെത്തിയത്

കാറ്റിന്റെ കൈകളിൽ
പിടഞ്ഞു മരിക്കുമ്പോഴാണ്
നീലവാനം കിനാവു കണ്ട
സങ്കടം തെങ്ങോലകളോട്
കടലാസ്സു പട്ടം പങ്കു വച്ചത്...

തിരകളൊടുങ്ങിയ 

കണ്ണുകളിൽനിന്നും
പൊഴിഞ്ഞ നിനവുകളുടെ 

മുത്തുകളാണ്
സ്നേഹത്തിന്റെ ചെരാതുകളിൽ
എന്നും വിളക്ക് കൊളുത്തിയത്..

2 comments:

ajith said...

കാറ്റിനിലേ വരും ഗീതം

സൗഗന്ധികം said...

പുതുവർഷത്തിൽ സന്തോഷത്തിന്റെ വിളക്കുകൾ തെളിയട്ടെ..

നല്ല കവിത

പുതുവത്സരാശംസകൾ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...