കിനാക്കളെ ചുമക്കുന്നവരോട്
പറയുവാനേറെയുണ്ട് ...
ആരും കാണാതെ മേഘരൂപങ്ങളില്‍ പതിയിരുന്ന്
മാടി വിളിക്കുന്ന നക്ഷത്രകൂട്ടുകാര്
വഴിവെളിച്ചവുമായൊപ്പമുണ്ടാകും..
കൂട്ടം തെറ്റിയ പക്ഷിക്കുഞ്ഞിന്റെ
പകച്ച മിഴികളെന്നും
നിഴലായുണ്ടാക വേണം..
ഭയത്തിന്റെ നേരിയ
കുളിരിൽതുമ്പില്‍ എപ്പോഴും
ഒരു ഓര്മ്മച്ചെപ്പ് കാത്തുവച്ചീടെണം
അവസ്ഥാന്തരങ്ങളുടെ അര്ത്ഥമില്ലായ്മയില്‍
മനസ്സിനെ പറത്തി വിടാന്‍
തല്പമൊരുക്കേണം.....
പരീക്ഷണങ്ങളുടെ ഊട്ടു പുരയിലെന്നും
ബലിച്ചോറും എളളും പൂവും ജലവും
കരുതി വയ്ക്കണം ..
കിനാക്കളെ ചുമക്കുന്നവരോട്
പറയുവാനേറെയുണ്ട് ...
പറയുവാനേറെയുണ്ട് ...
ആരും കാണാതെ മേഘരൂപങ്ങളില്‍ പതിയിരുന്ന്
മാടി വിളിക്കുന്ന നക്ഷത്രകൂട്ടുകാര്
വഴിവെളിച്ചവുമായൊപ്പമുണ്ടാകും..
കൂട്ടം തെറ്റിയ പക്ഷിക്കുഞ്ഞിന്റെ
പകച്ച മിഴികളെന്നും
നിഴലായുണ്ടാക വേണം..
ഭയത്തിന്റെ നേരിയ
കുളിരിൽതുമ്പില്‍ എപ്പോഴും
ഒരു ഓര്മ്മച്ചെപ്പ് കാത്തുവച്ചീടെണം
അവസ്ഥാന്തരങ്ങളുടെ അര്ത്ഥമില്ലായ്മയില്‍
മനസ്സിനെ പറത്തി വിടാന്‍
തല്പമൊരുക്കേണം.....
പരീക്ഷണങ്ങളുടെ ഊട്ടു പുരയിലെന്നും
ബലിച്ചോറും എളളും പൂവും ജലവും
കരുതി വയ്ക്കണം ..
കിനാക്കളെ ചുമക്കുന്നവരോട്
പറയുവാനേറെയുണ്ട് ...
2 comments:
കിനാക്കള്‍ ചുമക്കുന്നവരോടെന്ത് പറയാനുണ്ട്!
ഹാൻഡിൽ ദ കിനാക്കൾ വിത്ത് കെയർ.
നല്ല കവിത
ശുഭാശംസകൾ....
Post a Comment