വേദനയുടെ ശ്വാസവേഗങ്ങളറിയാതെ
ഇന്നിനി എനിയ്ക്കൊന്നു ഉറങ്ങണം..
രാപ്പാടികള്‍ പ്രാര്‍ത്ഥനാമന്ത്രണം തുടരട്ടെ
നക്ഷത്രങ്ങള്‍ കാവല്‍ വിളക്ക് തെളിയിക്കട്ടെ
ഇഷ്ടങ്ങള്‍ നഷ്ടപ്പെട്ടൂര്‍ന്നിറങ്ങിപ്പോയ
കൈവെള്ള പാതിയും തുറന്നു വച്ച്,
സ്വപ്നങ്ങള്‍ വിരുന്നിനു പോയി മടങ്ങാത്ത
മിഴികളില്‍ നക്ഷത്ര ഭൂപടം സ്വപ്നം കണ്ട്,
കാലം തലോടി കടന്ന മുടിയിഴകളില്‍
ബാല്യത്തിന്റെ നഷ്ടം ചേര്‍ത്ത് കെട്ടി,
എന്റെ ഈ നിദ്രയ്ക്ക് മേല്‍
ഭയനകമായ വാഴ്ത്തലുകള്‍ വ്യര്‍ത്ഥം...
ആശ്ചര്യങ്ങള്‍ ആവാഹിക്കാന്‍
കാക്കുന്ന ചുണ്ടുകളിലേക്ക് പകരട്ടെ
ഈ നിദ്ര വെറും ശ്മശാനത്തിലേക്കല്ല.
ഏകാന്തതയുടെ ഒറ്റവാക്ക്
എനിക്കായി പകര്‍ന്ന് തന്ന
ഒരു ഇന്ദ്രജാലക്കാരന്റെ പക്കലിലേക്ക്..
ഇന്നിനി എനിയ്ക്കൊന്നു ഉറങ്ങണം..
രാപ്പാടികള്‍ പ്രാര്‍ത്ഥനാമന്ത്രണം തുടരട്ടെ
നക്ഷത്രങ്ങള്‍ കാവല്‍ വിളക്ക് തെളിയിക്കട്ടെ
ഇഷ്ടങ്ങള്‍ നഷ്ടപ്പെട്ടൂര്‍ന്നിറങ്ങിപ്പോയ
കൈവെള്ള പാതിയും തുറന്നു വച്ച്,
സ്വപ്നങ്ങള്‍ വിരുന്നിനു പോയി മടങ്ങാത്ത
മിഴികളില്‍ നക്ഷത്ര ഭൂപടം സ്വപ്നം കണ്ട്,
കാലം തലോടി കടന്ന മുടിയിഴകളില്‍
ബാല്യത്തിന്റെ നഷ്ടം ചേര്‍ത്ത് കെട്ടി,
എന്റെ ഈ നിദ്രയ്ക്ക് മേല്‍
ഭയനകമായ വാഴ്ത്തലുകള്‍ വ്യര്‍ത്ഥം...
ആശ്ചര്യങ്ങള്‍ ആവാഹിക്കാന്‍
കാക്കുന്ന ചുണ്ടുകളിലേക്ക് പകരട്ടെ
ഈ നിദ്ര വെറും ശ്മശാനത്തിലേക്കല്ല.
ഏകാന്തതയുടെ ഒറ്റവാക്ക്
എനിക്കായി പകര്‍ന്ന് തന്ന
ഒരു ഇന്ദ്രജാലക്കാരന്റെ പക്കലിലേക്ക്..
2 comments:
കൊള്ളാം.
പക്കലിലേയ്ക്ക് വേണ്ട, പക്കലേയ്ക്ക് മതി. പോരേ?
മരണമെന്ന ഇന്ദ്രജാലവും, ജനനമെന്ന മഹേന്ദ്രജാലവും.!!
നല്ല കവിത
ശുഭാശംസകൾ....
Post a Comment