കറുപ്പ്
എനിക്കിഷ്ടമാണ്
നീതി ദേവതയുടെ കാഴ്ചകളില്‍
അന്ധതയുടെ ഇരുള്‍ പടര്ത്തുന്ന
കറുപ്പിന്റെ
ഒറ്റക്കഷണം..
...
സമയസൂചികയില്‍
ജന്മങ്ങള്‍
കോര്ത്തിണക്കുന്ന
കറുപ്പണിഞ്ഞ
അക്കങ്ങള്‍..
ഓര്മ്മയുടെ
നിലവറകളില്‍
കറുപ്പിന്റെ
ആഴക്കയത്തില്‍
മിന്നുന്നു
അവ്യക്ത ചിത്രങ്ങള്‍..
ഇഷ്ടങ്ങളുടെ
കൗതുകങ്ങളില്‍
കുടിയിരുപ്പുകളെ
ആവാഹിക്കുന്ന
കരിമഷി കണ്ണുകള്‍..
നീലിച്ചു നരച്ച
മേഘക്കാടുകളില്‍
വിരുന്നെത്തി
പെയ്തു തിമിര്ക്കുന്ന
കരിമുകിലുകള്‍..
അതെ,
കറുപ്പ് എനിക്കിഷ്ടമാണ്..
1 comment:
Black is beautiful
Post a Comment