ഏകാന്തതയുടെ വലയില്‍
കുടുങ്ങുമ്പോഴാണ്
ഇരുളിലാണ്ടു പോയ
നനവുള്ള ഓര്‍മ്മകളുടെ
ആകാശങ്ങളിലേക്ക്
വിരുന്നു പോകുന്നത്
കുടുങ്ങുമ്പോഴാണ്
ഇരുളിലാണ്ടു പോയ
നനവുള്ള ഓര്‍മ്മകളുടെ
ആകാശങ്ങളിലേക്ക്
വിരുന്നു പോകുന്നത്
മരിച്ചു വീണ
നിമിഷങ്ങളുടെ
ഗോവണി ചാരി വച്ച്
മിന്നി മിന്നി തെളിയുന്ന
ഓരോ നക്ഷത്രങ്ങളെയും
മിഴികളില്‍
ചേര്‍ത്തു വയ്ക്കും
നിമിഷങ്ങളുടെ
ഗോവണി ചാരി വച്ച്
മിന്നി മിന്നി തെളിയുന്ന
ഓരോ നക്ഷത്രങ്ങളെയും
മിഴികളില്‍
ചേര്‍ത്തു വയ്ക്കും
പതം പറഞ്ഞതും
പരിഭവം പറഞ്ഞതുമായ
പ്രിയമായ ശബ്ദശകലങ്ങളെ
കാതുകളിലേക്ക് കോര്‍ത്തെടുത്ത്
വീണ്ടുമൊരു പുഞ്ചിരിയുടെ
ഭാരമില്ലായ്മയ്ക്ക്
കടം നല്‍കും
പരിഭവം പറഞ്ഞതുമായ
പ്രിയമായ ശബ്ദശകലങ്ങളെ
കാതുകളിലേക്ക് കോര്‍ത്തെടുത്ത്
വീണ്ടുമൊരു പുഞ്ചിരിയുടെ
ഭാരമില്ലായ്മയ്ക്ക്
കടം നല്‍കും
മൂടി പുതച്ചു കിടക്കുന്ന
പൊട്ടിപ്പോയ ഇഷ്ടങ്ങളുടെ
ഒറ്റ മരക്കഥകളെല്ലാം
നോവുകളുടെ ഭൂപടങ്ങളില്‍
ചിതലുറുമ്പുകളാല്‍
വരച്ചു ചേര്‍ക്കും
പൊട്ടിപ്പോയ ഇഷ്ടങ്ങളുടെ
ഒറ്റ മരക്കഥകളെല്ലാം
നോവുകളുടെ ഭൂപടങ്ങളില്‍
ചിതലുറുമ്പുകളാല്‍
വരച്ചു ചേര്‍ക്കും
ഏകാന്തതയുടെ വലയില്‍
കുടുങ്ങുമ്പോഴാണ്
ഇരുളിലാണ്ടു പോയ
നനവുള്ള ഓര്‍മ്മകളുടെ
ആകാശങ്ങളിലേക്ക്
വിരുന്നു പോകുന്നത്
കുടുങ്ങുമ്പോഴാണ്
ഇരുളിലാണ്ടു പോയ
നനവുള്ള ഓര്‍മ്മകളുടെ
ആകാശങ്ങളിലേക്ക്
വിരുന്നു പോകുന്നത്
2 comments:
ഓർമകളിൽ നിന്നും ഒരു വിടുതൽ ഇല്ല. കവിത നന്നായി.
വായിച്ചു
ആശംസകള്‍
Post a Comment