Sunday, June 21, 2015

അറിയുക നീ ,,,,,

ഇന്നീ ഭൂമിയില്‍
നേരുകളൊക്കെയും
അകന്നേ പോയ്‌
കാപട്യത്തിന്‍
കറുത്ത വേരുകള്‍
മാനവ ചിന്തകളില്‍
ഉറച്ചേ പോയ്‌
പച്ചപ്പുകള്‍
കാര്‍ന്നു തിന്നു
മഴയും കാറും
എങ്ങോ പോയ്‌
കനക കതിരുകള്‍
വിളഞ്ഞൊരു പാടം
നിരന്നു ലസിക്കും
കൂറ്റന്‍ ഫ്ലാറ്റുകളായ്
വയറു പിളര്‍ന്നു
ചത്തു മലര്‍ന്ന
പുഴകളോ
പാതിവഴിയില്‍
മാഞ്ഞേ പോയ്‌
ഓലപ്പീലിയും
ഓലപ്പന്തും
നീട്ടിയ നാളുകള്‍
ഓര്‍മ്മകളായ്‌
എങ്ങോ
എവിടെയോ എല്ലാം
മറഞ്ഞിടുമ്പോള്‍
അറിയുക നീ...
ഉള്‍ച്ചൂടില്‍
പുകയുമൊരു
വേനലും
വേവലാതിയും
വിഷാംശം
തിന്നു മദിച്ചു
പുളച്ചുണരും
ദീനങ്ങളും
പതിയിരുപ്പുണ്ട്
എങ്ങോ വറുതി നാളുകളും ....

2 comments:

മനോജ് ഹരിഗീതപുരം said...

പതിയിരിക്കുന്ന ഭീകരതയ്ക്‌ ഇനി അധികനാളില്ല

Bipin said...

അതെ. അതിൻറെ കുളമ്പടി ശബ്ദം കാതുകളിൽ പതിയുന്നു.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...